Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നുവെന്ന് സിജെപി

ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നുവെന്ന് സിജെപി. ആരാണ് പാർട്ടിയിൽ ചേരുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളും നൽകിയിട്ടില്ല. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ്. ഇതിനായി ജൂൺ ആറിന് ഇന്ത്യയിലെത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിജെപി അംഗത്വം രാജിവച്ച് കെ അണ്ണാമലൈ

തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിവെച്ചത്.തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കേറ്റ കനത്ത പരാജയവും 11.24 ആയിരുന്ന വോട്ടിങ് ശതമാനം 2.64 ആയി കൂപ്പുകുത്തിയതും തിരഞ്ഞെടുപ്പ് കാലത്ത് നേരിട്ട അവഗണനയും പാർട്ടി നൽകിയ ഉറപ്പുകൾ ഒന്നും പാലിയ്ക്കപ്പെടാത്തതുമൊക്കെയാണ് കെ അണ്ണാമലൈ ബിജെപി വിടാനുള്ള കാരണങ്ങളെന്നാണ് സൂചന.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 2, ചൊവ്വ

  പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ മാത്രമല്ല, നേതാക്കള്‍ക്കെതിരേയും കേസെടുക്കണമെന്ന് എന്‍ഫോഴ്സ്മെന്റ്. അവിടെ കൂടിയിരുന്ന നേതാക്കാളുടെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും അതിനാല്‍ അവരെക്കൂടി പ്രതികളാക്കണമെന്നുമാണ് ഇഡിയുടെ നിലപാട്. കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനെ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. ഷാനിമോള്‍ക്ക് 99 വോട്ടുകള്‍ ലഭിച്ചു. ഇടതുസ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. നാലു പേര്‍ വോട്ടു ചെയ്തില്ല. ബിജെപി എംഎല്‍എമാര്‍ വിട്ടുനിന്നു. സ്പീക്കറും വോട്ട് ചെയ്തില്ല. ഇന്ധനവില വിര്‍ധനയിലൂടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി കോൺഗ്രസ് വക്താവ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി കോൺഗ്രസ് വക്താവ് വി.ആർ അനൂപ്. തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നുവെന്നും, ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി ആര്‍ അനൂപ് വിമർശിച്ചു. തുഷാര്‍ സാമ്പത്തിക കുറ്റവാളിയാണെന്നും എസ്എൻഡിപി നേതാവായി കാണാന്‍ കഴിയില്ലെന്നും വിആര്‍ അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.

Posted inബിസിനസ്സ്

മെയ് മാസത്തില്‍ യുപിഐ ഇടപാടുകള്‍ വന്‍ വര്‍ധന

അവധിക്കാലവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റും യുപിഐ ഇടപാടുകളെ പുതിയ ഉയരത്തിലെത്തിച്ചു. മേയില്‍ 29.90 ലക്ഷം കോടിയുടെ യുപിഐ ഇടപാടുകളാണ് നടന്നത്. ഒരു വര്‍ഷം മുമ്പ് 25.14 ലക്ഷം കോടിയുടെ ഇടപാടുകളായിരുന്നു. വാര്‍ഷിക വളര്‍ച്ച 19 ശതമാനമാണെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അവധിക്കാല ആഭ്യന്തര യാത്രകള്‍ വര്‍ധിച്ചതും ഐപിഎല്‍ ആവേശം നിറഞ്ഞു നിന്നതും ഇടപാടുകളുടെ എണ്ണം റെക്കോഡിലെത്താന്‍ കാരണമായി. അതേസമയം, യുപിഐ ഇടപാടുകളുടെ വലുപ്പം 2021ല്‍ 1,848 രൂപയായിരുന്നത് 2026ല്‍ […]

Posted inടെക്നോളജി

ഗണിതപ്രശ്‌നത്തിന് ഉത്തരം കണ്ടെത്തി ഓപ്പണ്‍ എ.ഐ

80 വര്‍ഷമായി പരിഹരിക്കപ്പെടാതെ കിടന്ന ഒരു ഗണിത ശാസ്ത്ര പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തി ഓപ്പണ്‍ എ.ഐ. പ്രമുഖ ഗണിതശാസ്ത്രജ്ഞര്‍ ഈ തെളിവ് സ്വതന്ത്രമായി പരിശോധിക്കുകയും ശരിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഗണിതശാസ്ത്രത്തിലെ ഒരു ശാഖയായ ‘കോമ്പിനാറ്റോറിക്‌സ്’ലെ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒരു ചോദ്യമാണ് എ.ഐ പരിഹരിച്ചത്. പതിറ്റാണ്ടുകളായി ഈ വിഷയത്തില്‍ ഗവേഷകര്‍ പരിശ്രമിച്ചിട്ടും പരിഹരിക്കാന്‍ കഴിയാതിരുന്ന ഈ ചോദ്യത്തിന് എ.ഐ മോഡല്‍ പുതിയൊരു മാര്‍ഗത്തിലൂടെ ഉത്തരം കണ്ടെത്തുകയായിരുന്നു. ഗണിതശാസ്ത്രജ്ഞര്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുപോലെ, പല വഴികളിലൂടെ പരീക്ഷിച്ച്, പരാജയപ്പെട്ട ആശയങ്ങള്‍ […]

Posted inവിനോദം

‘അനന്തന്‍ കാട്’ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍

മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തന്‍ കാട്’ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. ജൂണ്‍ 25 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്. മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. സംഗീത സംവിധായകനായ ബി. അജനീഷ് ലോക്‌നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമയാണിത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ദ്രന്‍സ്, മുരളി ഗോപി, സുനില്‍, […]

Posted inവിനോദം

സൂര്യ നായകനായ ചിത്രം ‘കറുപ്പ്’ 300 കോടി ക്ലബില്‍

സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് ‘കറുപ്പ്’. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി ക്ലബില്‍ എത്തിയ കറുപ്പ് വിദേശത്ത് നിന്ന് മാത്രം നേടിയത് 78 കോടി രൂപയാണെന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് നെറ്റ് കളക്ഷന്‍ മാത്രം 157 കോടി കടന്നെന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ […]

Posted inഓട്ടോമോട്ടീവ്

മോട്ടോര്‍സൈക്കിള്‍ വില പരിഷ്‌കരിച്ച് ട്രയംഫ്

ഇന്ത്യയിലെ 350 സിസി മോട്ടോര്‍സൈക്കിള്‍ ശ്രേണിയുടെ വില ട്രയംഫ് പരിഷ്‌കരിച്ചു. സ്പീഡ് 400, സ്പീഡ് ടി4, സ്‌ക്രാംബ്ലര്‍ 400 എക്‌സ് സി, ത്രക്സ്റ്റണ്‍ 400 എന്നിവയുടെ വില ഇപ്പോള്‍ 5,000 രൂപ വരെ വര്‍ദ്ധിച്ചു. ഈ മാറ്റം നിരയിലെ നാല് മോഡലുകള്‍ക്കും ബാധകമാണ്. ട്രയംഫ് സ്പീഡ് 400 ന്റെ വില ഇപ്പോള്‍ 2.34 ലക്ഷം (എക്‌സ്-ഷോറൂം) ആണ്, 2.32 ലക്ഷം (എക്‌സ്-ഷോറൂം) ല്‍ നിന്ന് 2,000 വര്‍ദ്ധനവ്. സ്പീഡ് ടി4 ന്റെ വിലയും 4,000 വര്‍ദ്ധിച്ചു, ഇപ്പോള്‍ […]

Posted inപുസ്തകങ്ങൾ

കോവിലന്‍

എല്ലാ സംഭവങ്ങളിലും ഒരേ പ്രതികരണം, ഒരേ വ്യാഖ്യാനം എന്നതല്ല കോവിലന്റെ ശൈലി. അദ്ദേഹത്തിന്റെ നിര്‍ദ്ദയവും വസ്തുനിഷ്ഠവുമായ നോട്ടത്തില്‍ സംഭവത്തിന്റെ വശങ്ങളൊന്നും വിട്ടുപോവാറില്ല. സംസ്‌കാരസമ്മതമായ പരസ്യപ്രസ്താവനകളില്‍ കടന്നുവരുന്നവ മാത്രമല്ല യാഥാര്‍ത്ഥ്യം എന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കോവിലനെ മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനാക്കുന്നു. എഴുത്തിലെന്നപോലെ ജീവിതത്തിലും കടുത്ത മനുഷ്യസ്നേഹിയായിരുന്ന, കാലത്തിനപ്പുറത്ത് എഴുതുകയും ജീവിക്കുകയും ചെയ്ത മഹാപ്രതിഭയായ കോവിലന്റെ ജീവചരിത്രം. ‘കോവിലന്‍’. മാതൃഭൂമി. വില 331 രൂപ.