ട്രെയിനിലെ സംവിധാനങ്ങളാണ് മെച്ചപ്പെടുത്തേണ്ടത് അതിവേഗ റെയിൽ പോലുള്ള ആഡംബര പദ്ധതികളല്ല വേണ്ടതെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ഇ ശ്രീധരന്റെ ആശയം ആശാസ്ത്രീയം, വേഗത വേണം അത് വസ്തുത എന്നാൽ ഇ ശ്രീധരന്റെ പദ്ധതി സിൽവർ ലൈന് സമാനമെങ്കിൽ എതിർക്കുമെന്നും സർക്കാർ നിയോഗിച്ച സമിതിയിൽ പ്രതിക്ഷയുണ്ടെന്നും കെ റെയിൽ വിരുദ്ധ ജനകീയ സമിതി വ്യക്തമാക്കി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. രണ്ട് ലക്ഷത്തിലധികം കോടി രൂപ പദ്ധതിക്ക് ചിലവായേക്കും. കേരളത്തില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുമെന്ന് വന്ദേഭാരത് തെളിയിച്ചിട്ടുണ്ട്. സില്‍വര്‍ ലൈനില്‍ കണ്ടതുപോലെയുള്ള സമരം വീണ്ടും ഉണ്ടായേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിവേഗ റെയിൽ പദ്ധതിയെ എതിർത്ത് കെ റെയില്‍ വിരുദ്ധ സമിതി
