തൃശൂർ വടക്കാഞ്ചേരി മംഗലത്ത് നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കും ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 18 പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
തൃശൂരിലും ഷിഗെല്ല
