മനുഷ്യമസ്തിഷ്‌കവും ആത്മീയാനുഭവങ്ങളും തമ്മിലുള്ള അതിസൂക്ഷ്മമായ ബന്ധങ്ങളെ അന്വേഷിക്കുന്ന പുത്തന്‍ ശാസ്ത്രമേഖലയായ ന്യൂറോതിയോളജിയെ മലയാളത്തിലേക്ക് ഗൗരവത്തോടെ പരിചയപ്പെടുത്തുന്ന കൃതി. മതം, ദൈവം, ആത്മാവ്, ധ്യാനം, വിശ്വാസം തുടങ്ങിയ ആശയങ്ങള്‍ മനുഷ്യരുടെ മസ്തിഷ്‌കപ്രവര്‍ത്തനങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആധുനിക ന്യൂറോസയന്‍സിന്റെയും ദൈവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ പരിശോധിക്കുന്ന ഈ പുസ്തകം ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള പരമ്പരാഗതവൈരുദ്ധ്യങ്ങളെ പുതിയ സംവാദങ്ങളിലേക്കു നയിക്കുന്നു. ആന്‍ഡ്രൂ ന്യൂബെര്‍ഗ് അടക്കമുള്ള ഗവേഷകരുടെ പഠനങ്ങളെ ആസ്പദമാക്കി മതാനുഭവങ്ങളുടെ മാനസിക-ശാരീരിക സങ്കീര്‍ണ്ണതകളെ അന്വേഷിക്കുന്ന ഈ കൃതി മലയാളത്തിലെ അറിവുമേഖലയ്ക്ക് പുതിയൊരു ദിശാബോധമാവുന്നു. […]
രാജ്യത്ത് പോഷകക്കുറവ് പരിഹരിക്കാന്‍ കഴിയുന്നില്ല!
രാജ്യത്ത് പോഷകക്കുറവ് നേരിടുന്നവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ 2023-24 പുതിയ റിപ്പോര്‍ട്ട്. 15 മുതല്‍ 49 വയസ്സ് വരെയുള്ളവരില്‍ ഏകദേശം അഞ്ച് പേരെയെടുത്താല്‍ ഒരാള്‍ വീതം പോഷകക്കുറവ് അല്ലെങ്കില്‍ ശരീരഭാര കുറവ് നേരിടുന്നുണ്ടെന്ന് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. അമിതവണ്ണമുള്ളവരുടെ എണ്ണം വര്‍ധിക്കുമ്പോഴും പോഷകക്കുറവു പരിഹരിക്കാന്‍ കഴിയുന്നില്ല. ഓരേ പ്രദേശത്ത് അമിതവണ്ണം നേരിടുന്നവരും പോഷകക്കുറവ് അനുഭവിക്കുന്നവരും ഉള്ളതായി സര്‍വേ വിലയിരുത്തി. രാജ്യത്ത് സ്ത്രീകളില്‍ പോഷകക്കുറവു നേരിടുന്നവര്‍ 19.7 ശതമാനമാണെന്ന് ഈ വര്‍ഷത്തെ സര്‍വേ ഫലം […]
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ വിവാദത്തിൽ നടപടിയുമായി കേന്ദ്രസർക്കാർ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ വിവാദത്തിൽ നടപടിയുമായി കേന്ദ്രസർക്കാർ. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയും മാറ്റി. ഓൺ സ്ക്രീൻ മാർക്കിംഗിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. അന്വേഷണസമിതിയും നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് നടപടി.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം അംഗീകരിക്കാതെ കോടതി
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം അംഗീകരിക്കാതെ കോടതി. പ്രതികൾ ഒളിവിൽ അല്ലെന്നും ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്തതിനെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി വി. മുരളീധരൻ
കട്ടേല സ്കൂളിലെ പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്തതിനെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി വി. മുരളീധരൻ. സിപിഎം സംഭവത്തിന് ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ ശ്രമിക്കുകയാണെന്നും, വസ്തുത തിരക്കാതെ മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.ദേശാഭിമാനി പത്രം ചീറ്റിയ വിഷം വസ്തുത തിരക്കാതെ മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. കുട്ടികളുടെ രണ്ട് കൈ ഒടിഞ്ഞതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളി അഷ്ക്കറിനെതിരെ എസ്.സി/എസ്.ടി അക്രമ നിരോധന നിയമം ചുമത്തും. റിമാൻഡിൽ കഴിയുന്ന അഷ്ക്കറിനെയും അഖിലയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും.അഷ്ക്കറും കുട്ടിയുടെ അമ്മ അഖിലയും ഒരുമിച്ചുള്ള താമസത്തിന് ഒന്നരവയസ്സുകാരൻ തടസ്സമായി മാറിയതിനെ തുടർന്നാണ് കുട്ടിയെ ഉപദ്രവിച്ച് തുടങ്ങിയത്. അഷ്ക്കർ മർദ്ദിക്കുകയും കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയും ചെയ്യുമ്പോള്‍ അമ്മ അഖിലെ […]
വി മുരളീധരനെതിരെ വിമർശനവുമായി എ എ റഹീം
സ്കൂൾ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട എംഎൽഎ വി മുരളീധരനെതിരെ വിമർശനവുമായി എ എ റഹീം എംപി. നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല എന്ന് റഹീം കുറിച്ചു. മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. പ്രതിഭയും സ്നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേർത്തു പിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ എന്നും അദ്ദേഹം […]
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ ആവശ്യത്തിൽ തീരുമാനമുണ്ടാക്കാതെ പാർലമെൻററി പാർട്ടിയോഗം വിളിക്കരുതെന്ന് സിപിഐ
പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ തങ്ങളുടെ ആവശ്യത്തിൽ തീരുമാനമുണ്ടാക്കാതെ പാർലമെൻററി പാർട്ടിയോഗം വിളിക്കരുതെന്ന് സിപിഐ. സിപിഐ ക്ക് എൽഡിഎഫിനകത്ത് മാന്യമായൊരു പദവി കിട്ടണം. കെ രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം. പക്ഷേ ഇത്തരമാവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. എൽഡിഎഫിനകത്ത് ആവശ്യപ്പെടേണ്ട കാര്യം ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തേ തള്ളിപ്പറഞ്ഞിരുന്നു.
ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നുവെന്ന് സിജെപി
ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നുവെന്ന് സിജെപി. ആരാണ് പാർട്ടിയിൽ ചേരുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളും നൽകിയിട്ടില്ല. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ്. ഇതിനായി ജൂൺ ആറിന് ഇന്ത്യയിലെത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു.
