ബജറ്റ് സൗഹൃദ 51 രൂപ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ദിവസേന ഡാറ്റ, പരിധിയില്ലാത്ത കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍. പുതിയ ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യുന്നതിലൂടെ സൗജന്യ സിം കാര്‍ഡും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. അതേസമയം ബിഎസ്എന്‍എല്ലിന്റെ ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന സര്‍ക്കിളായി കേരളം മാറി. പ്രവര്‍ത്തനലാഭത്തില്‍ 24 ശതമാനത്തിന്റെയും മൊത്തം വരുമാനത്തില്‍ എട്ടുശതമാനത്തിന്റെയും വളര്‍ച്ച നേടി. പ്രവര്‍ത്തനലാഭ 2025-26 സാമ്പത്തികവര്‍ഷം 820 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 662 കോടി രൂപയായിരുന്നു. തൊട്ടു മുന്‍വര്‍ഷം 1,956 കോടി രൂപയായിരുന്ന മൊത്തം വരുമാനം 2025-26ല്‍ 2,102 കോടി രൂപയിലെത്തി. ഫൈബര്‍, മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം 1,565 കോടിയില്‍നിന്ന് 1,627 കോടിയായും ഉയര്‍ന്നു.
