മലയാള സിനിമയിലെ ക്ലാസിക് ക്രിമിനല്‍ ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ഇനി ഒടിടിയില്‍ കാണാം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനംചെയ്ത ‘ദൃശ്യം 3’ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്. മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. തിയേറ്റര്‍ കളക്ഷന് പുറമേ, ഒടിടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെ ചിത്രം 300 കോടി നേടിയിരുന്നു. റിലീസ് ചെയ്ത് 58 മണിക്കൂര്‍ കൊണ്ടാണ് ചിത്രം 100 കോടി കളക്ഷന്‍ പിന്നിട്ടത്. ഏഴുദിവസംകൊണ്ട് 200 കോടി ക്ലബ്ബിലും ചിത്രം കയറി. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തര്‍ അനില്‍, അന്‍സിബ തുടങ്ങിയവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചു.
‘ദൃശ്യം 3’ ജൂണ്‍ 18ന് ആമസോണ്‍ പ്രൈമിലൂടെ
