റൈഡര്‍മാരുടെ സൗകര്യവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂട്ടറുകളില്‍ വോയിസ് കമാന്‍ഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് ഏഥര്‍. ഫോണോ, ടച്ച് സ്‌ക്രീനോ ഉപയോഗിക്കുന്നതിന് പകരം വോയിസ് കമാന്‍ഡുകള്‍ വഴി മിക്ക ജോലികളും പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് പുതിയ ഫീച്ചറിലൂടെ ഏഥര്‍ ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചര്‍ ഏതര്‍സ്റ്റാക്ക് 7 അപ്ഡേറ്റിന്റെ ഭാഗമാണെന്ന് കമ്പനി അറിയിച്ചു. ജെന്‍ 3 ഹാര്‍ഡ്വെയറിനെയോ പുതിയ പതിപ്പുകളെയോ അടിസ്ഥാനമാക്കിയുള്ള ഏഥര്‍ 450എക്‌സ്, 450 അപെക്സ്, റിസ്ത ഇസഡ് എന്നീ മോഡലുകളില്‍ ഇപ്പോള്‍ വോയിസ് കമാന്‍ഡ് ഫീച്ചര്‍ ലഭ്യമാണ്. വോയിസ് കമാന്‍ഡ് സിസ്റ്റത്തിന് ആക്സന്റുകളും ഇന്ത്യന്‍ ഭാഷകളും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. ബ്രാന്‍ഡിന്റെ ഹാലോ സ്മാര്‍ട്ട് ഹെല്‍മെറ്റിനൊപ്പം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് വോയിസ് കമാന്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏത് ബ്ലൂടൂത്ത്, ഹെഡ്സെറ്റ് വഴിയും ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ആക്സസ് ചെയ്യാന്‍ കഴിയും.
