മസില്‍ ബാരല്‍ ശരീരത്തിന്റെ ശക്തിയല്ല, മനസ്സിന്റെ ഇരുണ്ട ശക്തിയാണ് ഇവിടെ പൊട്ടിത്തെറിക്കുന്നത്. കടലിന്റെ ഇരുണ്ട ഡെക്കുകളില്‍നിന്ന് അന്യദേശങ്ങളുടെ തീരങ്ങളിലേക്കും, അവിടെനിന്നു മനുഷ്യരുടെ ഉള്ളറകളിലേക്കും നീളുന്ന ഏഴു കഥകളുടെ കഠിനയാത്രയാണ്ഈ പുസ്തകം. ക്യാപ്റ്റന്‍ ഗോവിന്ദന്റെ അനുഭവങ്ങളില്‍നിന്ന് പിറന്ന ഈ കഥകള്‍, യാഥാര്‍ത്ഥ്യവും ഭ്രമവും തമ്മിലുള്ള അതിരുകള്‍ തകര്‍ത്ത് വായനക്കാരനെ ഒരു അസ്വസ്ഥ ലോകത്തിലേക്ക് കൊണ്ടുപോകുന്നു. കടല്‍പോലെ ക്ഷുഭിതമായ മനസ്സുകളും, ജീവിതത്തിന്റെ കൊടുങ്കാറ്റില്‍ ദിശ തെറ്റുന്ന മനുഷ്യരും, ഒരിക്കല്‍ കണ്ടാല്‍ മറക്കാനാകാത്ത മുഖങ്ങളും. ‘മസില്‍ ബാരല്‍’. ക്യാപ്റ്റന്‍ ഗോവിന്ദന്‍. മാതൃഭൂമി. വില 127 രൂപ.
