Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 3, ബുധന്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയത്തിലെ വിവാദത്തിനിടെ മുഖം രക്ഷിക്കാന്‍ നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. സിബിഎസ്ഇ ചെയര്‍മാന്‍ രാഹുല്‍ സിങ്, സെക്രട്ടറി ഹിമാന്‍ഷൂ ഗുപ്ത എന്നിവരെ സ്ഥലം മാറ്റി. പുതിയ ചെയര്‍മാനായി എല്‍ പി സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുണ്‍ ഭരദ്വാജിനെയും നിയമിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനര്‍മൂല്യനിര്‍ണയം വെബ്സൈറ്റിലെ പിഴവുകള്‍മൂലം അവതാളത്തിലായിരിക്കേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണു നടപടി. ഇതിനു പുറമെ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    ഏഴാം സംസ്ഥാന ധനകാര്യക്കമ്മീഷൻ ഗവർണർക്ക് അനുബന്ധ റിപ്പോർട്ട് സമർപ്പിച്ചു. പതിനാറാം കേന്ദ്ര ധനക്കമ്മീഷന്റെ ശുപാർശകൾ പ്രകാരം കേരളത്തിലെ ഗ്രാമപ്രദേശങ്ങൾക്കുള്ള ഫണ്ട് ഗണ്യമായി കുറയുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബദൽ മാർഗ്ഗങ്ങളാണ് റിപ്പോർട്ടിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്.   മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പൂർണ്ണമായും തള്ളി താമസക്കാർ രംഗത്ത്. പുനരധിവാസത്തിന് ഉറപ്പ് നൽകിയിട്ടില്ലെന്നും നിലവിലെ സ്ഥലത്തുനിന്ന് ഒരിഞ്ചുപോലും മാറില്ലെന്നും അവർ വ്യക്തമാക്കി. ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും പ്രദേശവാസികൾ അറിയിച്ചു.   […]

Posted inലേറ്റസ്റ്റ്

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഎം

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഎം. ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതൽ കൈവശം വെക്കുന്നത് സിപിഎമ്മാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം നിലപാടെടുക്കുമ്പോഴാണ് സിപിഎം കടുപ്പിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും തള്ളി താമസക്കാർ

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും തള്ളി താമസക്കാർ . നിലവിൽ താമസിക്കുന്ന സ്ഥലത്തുനിന്ന് മാറുന്ന കാര്യത്തിൽ തങ്ങൾ സർക്കാരിന് ഒരുതരത്തിലുള്ള ഉറപ്പും നൽകിയിട്ടില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെടുന്നവരെ മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കാൻ ധാരണയായെന്നാണ് രാവിലെ നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ ജനങ്ങളുമായി യാതൊരുവിധ ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമസഭയിൽ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഏഴാം സംസ്ഥാന ധനകാര്യക്കമ്മീഷന്റെ 2026-27-ലേക്കുള്ള അനുബന്ധ റിപ്പോർട്ട് ഗവർണർക്ക്സമർപ്പിച്ചു

ഏഴാം സംസ്ഥാന ധനകാര്യക്കമ്മീഷന്റെ 2026-27-ലേക്കുള്ള അനുബന്ധ റിപ്പോർട്ട് ഗവർണർക്ക്സമർപ്പിച്ചു. സംസ്ഥാന സർക്കാർ പ്രാദേശിക ഗവൺമെന്റുകൾക്ക് 2026-27-ൽ കൈമാറേണ്ട ധനവിഭവങ്ങൾ സംബന്ധിച്ച ശുപാർശകൾ സംസ്ഥാന ധനക്കമ്മീഷൻ നേരത്തെ സമർപ്പിച്ചിരുന്നതാണ്. പതിനാറാം കേന്ദ്ര ധനകാര്യക്കമ്മീഷൻ ശുപാർശകൾ പുറത്തുവന്നതോടുകൂടി അവകൂടി പരിഗണിച്ചുകൊണ്ട് ധനവിന്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് അനുബന്ധ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Posted inബിസിനസ്സ്

ഇന്ത്യന്‍ വിപണി തിരിച്ചുവരവിന്റെ പാതയില്‍

പ്രധാനപ്പെട്ട വികസ്വര രാജ്യങ്ങളിലെ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ 12 മാസക്കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും ആഭ്യന്തര വിപണിയില്‍ ശക്തമായ ഒരു തിരിച്ചുവരവിനുള്ള അന്തരീക്ഷം ഒരുങ്ങുന്നതായി ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. കമ്പനികളുടെ വരുമാന വളര്‍ച്ച 2025-26 സാമ്പത്തിക വര്‍ഷത്തിലെ 10 ശതമാനത്തില്‍ നിന്നും 2027-28 സാമ്പത്തിക വര്‍ഷത്തോടെ 22 ശതമാനമായി ഉയരുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം. മുന്‍നിര കമ്പനികള്‍ സ്വന്തം ഓഹരികള്‍ തിരിച്ചുവാങ്ങുന്നത് 1,000 കോടി […]

Posted inടെക്നോളജി

ഇ-കൊമേഴ്സ് കമ്പനികളെല്ലാം ഒരു കുടക്കീഴിലേക്ക്

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനികളെല്ലാം ഒരു കുടക്കീഴിലേക്ക് എത്തുന്നു. ഡിജിറ്റല്‍ കൊമേഴ്സ് സഖ്യം എന്ന പേരിലാണ് ഈ കമ്പനികള്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്. ആമസോണ്‍, സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേര്‍ണല്‍, മീഷോ, സ്വിഗ്ഗി, സെപ്റ്റോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഈ സംഘടനയുടെ അംഗങ്ങളാണ്. അതേസമയം, ഫ്ളിപ്കാര്‍ട്ട് ഈ സഖ്യത്തില്‍ ഇതുവരെ പങ്കാളികളായിട്ടില്ല. ടയര്‍ കമ്പനികളുടെ സംഘടനയായ ആത്മയുടെ രീതിയിലാകും ഈ സംഘടനയും പ്രവര്‍ത്തിക്കുക. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് പോളിസി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘കോവന്‍ അഡൈ്വസറി ഗ്രൂപ്പ്’ ആണ് ഇതിന് […]

Posted inവിനോദം

‘പെദ്ധി’ യിലെ ‘മസാ മസാ’ ഗാനം പുറത്ത്

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ യിലെ ‘മസാ മസാ’ ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് സിജു തുറവൂര്‍, ആലപിച്ചത് ഭരത് കെ രാജേഷ് എന്നിവരാണ്. 2026 ജൂണ്‍ 4 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകള്‍ കേരളത്തിലും തമിഴ്നാട്ടിലും പ്രദര്‍ശനത്തിന് […]

Posted inവിനോദം

അല്ലു അര്‍ജുന്‍ ചിത്രം ‘ഹാപ്പി’ റീ റിലീസിന്

അന്യഭാഷ നടന്‍മാരില്‍ കേരളത്തില്‍ വലിയ ആരാധകവൃന്ദമുള്ള നടനാണ് അല്ലു അര്‍ജുന്‍. താരത്തിന്റെ ആദ്യകാല വിജയങ്ങളില്‍ പ്രധാനപ്പെട്ട സിനിമയാണ് ‘ഹാപ്പി’. എ കരുണാകരന്‍ ഒരുക്കിയ സിനിമ കേരളത്തില്‍ അന്ന് 150 ദിവസത്തിന് മേല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം ജൂണ്‍ 12ന് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആര്‍ട്സിന്റെ ബാനറില്‍ ഖാദര്‍ ഹസന്‍ ആണ്. ചിത്രത്തിന്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4കെ അള്‍ട്ര ഇംപാക്റ്റ് […]

Posted inഓട്ടോമോട്ടീവ്

അവഞ്ചര്‍ 220 സ്ട്രീറ്റ് വീണ്ടും വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അവഞ്ചര്‍ 220 സ്ട്രീറ്റ് വീണ്ടും വിപണിയില്‍ അവതരിപ്പിച്ചു. അവഞ്ചര്‍ 220 സ്ട്രീറ്റിന്റെ 2026 പതിപ്പിന് 1.30 ലക്ഷം രൂപയാണ് വില. 1.29 ലക്ഷം രൂപ വിലയുള്ള അവഞ്ചര്‍ ക്രൂയിസ് 220നേക്കാള്‍ അല്‍പ്പം കൂടിയ വിലയിലാണ് സ്ട്രീറ്റ് 220 എത്തിയിരിക്കുന്നത്. ഇതോടൊപ്പം ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 ഇന്ത്യയില്‍ നിര്‍ത്തലാക്കുകയും ചെയ്തു. നിലവില്‍ ക്രൂയിസ് 220, സ്ട്രീറ്റ് 220 എന്നി രണ്ട് മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയിലുള്ളത്. 220 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് […]