കോഴിക്കോട് പയ്യോളിയിൽ തുറവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഒമ്പതുവയസുകാരനു ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒൻപതുവയസുകാരൻ്റെ ബന്ധുവായ മൂന്നര വയസുകാരനും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. കോഴിക്കോട് ജില്ലയിൽ ഇതുവരെ 12 പേർക്കാണ് ജൂൺ മാസത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചത്.
കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു
