വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ വട്ടിയൂർക്കാവ്,നെടുമങ്ങാട് സ്റ്റേഷനുകളിലായി 19 കേസുകൾ. വധശ്രമം,ലഹളയുണ്ടാക്കൽ,പൊലീസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് കേസുകൾ. പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തിയതിനും വഴി തടഞ്ഞു ആക്രമിച്ചതിനും കേസുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. ആഭ്യന്തര വകുപ്പാണ് കേസ് വിവരങ്ങൾ പുറത്ത് വിട്ടത്.
ബിജെപി കൗൺസിലർ സുഗതനെതിരെ 19 കേസുകൾ
