Screenshot 20260613 141344

കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തുവിട്ട് കെഎസ്ആർടിസി. നാളെ രാവിലെ 8.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും അറിയിപ്പിലുണ്ട്.

‎

‎പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും യാത്രയ്ക്ക് നിരക്കില്ലെങ്കിലും യാത്രക്കാർ നിർബന്ധമായും കണ്ടക്ടറിൽ നിന്ന് സീറോ-വാല്യൂ ടിക്കറ്റ് കൈപ്പറ്റേണ്ടതുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.

‎

‎കെ എസ് ആർ ടി സി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര ഉദ്ഘാടനം സിപിഐഎം എംഎൽഎമാർ ബഹിഷ്‌കരിക്കും. പറയുന്നതല്ല നടപ്പാക്കുന്നതെന്നും ആളെ പറ്റിക്കലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.

‎

‎പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം സിപിഎം ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിനാശകാലേ വിപരീതബുദ്ധിയെന്ന് പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. സിപിഎം തീരുമാനം തിരുത്തണമെന്നും സി പി ജോൺ ആവശ്യപ്പെട്ടു.

‎

‎രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ തുടരുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കിടയിലുള്ള ആശയക്കുഴപ്പം ഇന്നലെയും താന്‍ ചൂണ്ടിക്കാട്ടി എന്നാല്‍ ആരോഗ്യ മന്ത്രി അതിനോട് പ്രതികരിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

‎

‎കോഴിക്കോട് പയ്യോളിയിൽ തുറവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഒമ്പതുവയസുകാരനു ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

‎

‎ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നുമാണ് വെളിപ്പെടുത്തല്‍.

‎

‎എ പത്മകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും, മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

‎

‎വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ വട്ടിയൂർക്കാവ്,നെടുമങ്ങാട് സ്റ്റേഷനുകളിലായി 19 കേസുകൾ. വധശ്രമം,ലഹളയുണ്ടാക്കൽ,പൊലീസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് കേസുകൾ.

‎

‎നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നീന കുറുപ്പിന്‍റെ മൊഴിയെടുത്തു. അന്‍സിബ നല്‍കിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പ് അമ്മ എക്സിക്യൂട്ടീവിന് നല്‍കിയിരുന്നു.

‎

‎വിമാനം താഴ്ന്നു പറന്ന് നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിലെ മേൽക്കൂരയാണ് തകർന്നത്. സൈമൺ കെ.ജെ യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.

‎

‎യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ അനുശോചനമോ രേഖപ്പെടുത്താത്ത യുഎസ് ഭരണകൂടത്തിൻ്റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഔദ്യോഗിക പ്രസ്താവന വായിച്ചതെന്നും ശശി തരൂർ എക്സിൽ കുറിച്ചു.

‎

‎കുവൈത്തിലെ കബ്ദ് മേഖലയിലെ ഒരു ഫാമിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ക്യാപ്റ്റഗൺ ഗുളികകൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.

 

‎കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽ കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന് വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധം.

‎

‎തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ, പാർട്ടി അധ്യക്ഷ മമത ബാനർജി അടക്കമുള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിമാർക്ക് നേതൃത്വം നൽകുന്ന കക്കോലി ഘോഷ് ദസ്തിദാർ എംപിയുടെ മകൻ ഡോ. ബൈദ്യനാഥ് ഘോഷ് ദസ്തിദാർ.

‎

‎ലോകത്തെ മുൻനിര കായികതാരങ്ങളുടെ സമ്പാദ്യത്തിൽ വൻ കുതിപ്പ് തുടരുന്നതായി ഫോബ്‌സ് മാഗസിൻ്റെ പുതിയ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന 50 കായികതാരങ്ങൾ കഴിഞ്ഞ 12 മാസത്തിനിടെ നേടിയത് 4.1 ബില്യൺ ഡോളറാണ്. തുടർച്ചയായ നാലാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.

‎

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *