ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ 11 പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍. മാളവ്യ നഗറിലെ അഞ്ചുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ‘ഫ്ളോറിഷ് സ്റ്റേ’ ഹോട്ടലിലാണ് രാവിലെ ഒമ്പതോടെ തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ അധികവും ദക്ഷിണാഫ്രിക്കക്കാരാണ്. രക്ഷപ്പെടാന്‍ ചിലര്‍ കെട്ടിടത്തിനു മുകളില്‍നിന്നു താഴേയ്ക്കു ചാടി. അകത്തു കുടുങ്ങിയവരെ കണ്ടെത്താന്‍ ഉച്ചവരേയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ആക്രമണത്തില്‍ ഒരു യാത്രാ ടെര്‍മിനലിന് കേടുപാടുകള്‍ […]
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് പ്രവചനം.
ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ
ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. ഇത്തരത്തിൽ യാതൊരു നിർദേശവും മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും വകുപ്പ് അറിയിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യുഎസ്
ഇന്ത്യയുള്‍പ്പെടെ 54 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് 12.5 ശതമാനം അധിക തീരുവ ചുമത്താന്‍ നിര്‍ദേശവുമായി യുഎസ് വ്യാപാര പ്രതിനിധികള്‍ രംഗത്ത്. നിര്‍ബന്ധിത തൊഴിലൂടെ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ ഈ രാജ്യങ്ങള്‍ പര്യാപ്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 15 രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവയും ബാക്കിയുള്ളവയ്ക്ക് 12.5 ശതമാനം അധിക തീരുവയും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ 12.5% വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം […]
‘ഡോബൗ’ എഐ തരംഗത്തില്‍ അതിസമ്പന്നരില്‍ മാറ്റം
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് സഹസ്ഥാപകന്‍ സാംഗ് യിമിംഗ് ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനായി. ചൈനയിലെ ഏറ്റവും ജനപ്രിയ എ.ഐ ചാറ്റ്‌ബോട്ടായി മാറിയ ‘ഡോബൗ’ന്റെ വന്‍ വിജയമാണ് ബൈറ്റ്ഡാന്‍സിന് കരുത്തായത്. ആഗോളതലത്തില്‍ എഐ മേഖലയില്‍ ബൈറ്റ്ഡാന്‍സ് നടത്തുന്ന ശക്തമായ മുന്നേറ്റവും കമ്പനിയുടെ മൂല്യത്തിലുണ്ടായ വന്‍ വര്‍ധനയുമാണ് സാംഗിനെ നേട്ടത്തിലേക്ക് നയിച്ചത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം 92.8 ബില്യണ്‍ ഡോളറാണ് സാംഗ് യിമിംഗിന്റെ നിലവിലെ ആസ്തി. ഇതോടെ ചൈനയിലെ ഏറ്റവും […]
‘കോക്ക്‌ടെയ്ല്‍ 2’ ട്രെയിലര്‍ എത്തി
രശ്മിക മന്ദാന, കൃതി സനോണ്‍, ഷാഹിദ് കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ‘കോക്ക്‌ടെയ്ല്‍ 2’ ട്രെയിലര്‍ എത്തി. ത്രികോണ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. പ്രീതം ആണ് സംഗീതം. ശാന്തന കൃഷ്ണനാണ് ഛായാഗ്രഹണം. ജൂണ്‍ 19-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ കോക്ക്ടെയിലിന്റെ സ്പിരിച്വല്‍ സീക്വല്‍ ആണ് ഈ സിനിമ. ഹോമി അദജാനിയ തന്നെയാണ് ആദ്യ ഭാഗവും സംവിധാനം ചെയ്തത്. സെയ്ഫ് അലി ഖാന്‍, ദീപികാ […]
‘ഗാട്ട കുസ്തി’ രണ്ടാം ഭാഗം ടീസര്‍
വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി’ രണ്ടാം ഭാഗം ടീസര്‍ എത്തി. വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക. ഐശ്വര്യ ലക്ഷ്മിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകര്‍ഷണം. മലയാളിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക. ഹരീഷ് പേരടി, ശ്രീജ […]
ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനയുമായി മാരുതി
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പനയെന്ന നേട്ടം 2026 മെയ് മാസത്തില്‍ സ്വന്തമാക്കി മാരുതി സുസുക്കി. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി 2,42,688 വാഹനങ്ങളാണ് മാരുതി സുസുക്കി മേയ് മാസത്തില്‍ വിറ്റഴിച്ചത്. പാസഞ്ചര്‍ കാറുകള്‍, എസ് യുവികള്‍, ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ എന്നിവക്കെല്ലാം വിപണിയില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയാണ് മാരുതി സുസുക്കിയെ വില്‍പനയുടെ സര്‍വകാല റെക്കോഡിലേക്കെത്തിച്ചത്. ഇന്ത്യന്‍ വിപണിയില്‍ മാത്രം 1,95,535 വാഹനങ്ങള്‍ മാരുതി സുസുക്കി മെയ് മാസത്തില്‍ വിറ്റു. ഇതും റെക്കോഡാണ്. ജനപ്രിയ മോഡലുകളായ മാരുതി […]
ഭഗവദ് ഗീതയും അയ്യപ്പനും
ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ഗ്രന്ഥപാഠങ്ങളെയും പ്രത്യയശാസ്ത്രബോധ്യങ്ങളെയും സൂക്ഷ്മപരിശോധന നടത്തുകയാണ് ഈ പുസ്തകം. മൂന്ന് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഇതിന്റെ ഒന്നാം ഭാഗത്തില്‍ രാമായണ പഠനങ്ങളും രണ്ടാംഭാഗത്തില്‍ നാരായണഗുരുവിനെയും സനാതനധര്‍ത്തെയും മുന്‍നിര്‍ത്തിയുള്ള ആലോചനകളും മൂന്നാംഭാഗത്തില്‍ പൌരാണികവും ഐതിഹാസികവുമായ സങ്കല്‍പ്പങ്ങള്‍ ഇന്‍ന്ത്യന്‍ വര്‍ത്തമാനകാല ജീവിത്തില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്നതിനെയും മുന്‍നിര്‍ത്തിയുള്ള ചിന്തകളും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ‘ഭഗവദ് ഗീതയും അയ്യപ്പനും’. ടി. എസ് ശ്യാംകുമാര്‍. ഡിസി ബുക്‌സ്. വില 288 രൂപ.
ഹോര്‍മോണ്‍ വ്യതിയാനവും അമിതവണ്ണമുണ്ടാക്കും
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം, വ്യായാമക്കുറവ്, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവ സ്ത്രീകളില്‍ അമിതവണ്ണത്തിന് കാരണമാകുന്ന ഘടകമാണ്. കൂടാതെ പോളിസിസ്റ്റിക് ഒവറി സിന്‍ഡ്രോം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും വണ്ണം കൂടുന്നതില്‍ പങ്കുവഹിക്കുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വളരെ പ്രധാനമാണ്. മുട്ട, മീന്‍, ചിക്കന്‍, പയറുവര്‍ഗങ്ങള്‍, കടല, തൈര്, പനീര്‍ പോലുള്ളത് ദിവസവും ഡയറ്റില്‍ ചേര്‍ക്കുന്നത് ഗുണകരമാണ്. ഭക്ഷണ നിയന്ത്രണത്തോടൊപ്പം വ്യായാമവും ശരീരഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്. നടത്തം, […]
