ഇനി എന്റെ മൃതദേഹത്തിന്റെ കൂടെ കുറച്ചുനേരം ഇരിക്കണം…നീ അവിടെയുണ്ടോ? എന്നുറക്കെ ചോദിക്കണം…ആകാശത്തെ തട്ടി ആ ശബ്ദം അതേ ചോദ്യമായി തിരിച്ചുവരുന്നത് കേള്‍ക്കണം… കാര്‍മേഘങ്ങളില്‍ ഒളിച്ചിരിക്കുന്ന മഴയെ പോയി തൊട്ടിട്ട് വരണം… മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന ഗുല്‍മോഹര്‍ പുഷ്പങ്ങളെപോലെ ഹൃദയത്തിന്റെ ആഴങ്ങളില്‍ പതിഞ്ഞ ഓര്‍മ്മകള്‍. ഉള്ളിന്റെ ഇരുണ്ട ഉള്ളകങ്ങളില്‍ പോലും എണ്ണ വറ്റാത്ത മണ്‍ചെരാതുകളുടെ പ്രകാശംപോലെ വീണ്ടും വീണ്ടും ദീപ്തമാകുന്ന പ്രണയത്തിന്റെ വരികള്‍. ‘ഗുല്‍മോഹര്‍ പെയ്ത ഒറ്റയടിപ്പാതകള്‍’. ജോഫി ജോണ്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 150 രൂപ.
ഗുല്‍മോഹര്‍ പെയ്ത ഒറ്റയടിപ്പാതകള്‍
