യെസ്ഡിയും ബി.എസ്.എയും പുതിയ സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളുകളായ യെസ്ഡി സ്‌ക്രാംബ്ലര്‍ 350, സ്‌ക്രാംബ്ലര്‍ 650 എന്നിവ വിപണിയിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 350 സിസി സ്‌ക്രാംബ്ലറെന്ന വിശേഷണത്തോടെയാണ് യെസ്ഡി സ്‌ക്രാംബ്ലര്‍ 350 വിപണിയിലെത്തുന്നത്. 650 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുയാണ് ബിഎസ്എ സ്‌ക്രാംബ്ലര്‍ 650 എത്തുന്നത്. നഗരയാത്രകള്‍ക്കും ഹൈവേ റൈഡിംഗിനും ഓഫ്-റോഡ് സാഹസിക യാത്രകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇരുവാഹനങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യെസ്ഡി സ്‌ക്രാംബ്ലര്‍ 350 വില 1,99,950 രൂപ മുതല്‍ ആരംഭിക്കുന്നു. ബിഎസ്എ സ്‌ക്രാംബ്ലര്‍ 650 വില 3,24,950 രൂപ മുതലും ആരംഭിക്കുന്നു.
യെസ്ഡിയുടെ സ്‌ക്രാംബ്ലര്‍ 350, 650 വിപണിയിലെത്തി
