7 22

സ്മാര്‍ട്ട്ഫോണുകളുടെ വില ഉയരുന്നതിനെത്തുടര്‍ന്ന് വില്‍പ്പനവേഗം കുറയുന്നതായി റിപ്പോര്‍ട്ട്. മേയില്‍ വില്‍പ്പനയില്‍ 30 മുതല്‍ 35 ശതമാനം വരെ ഇടിവുണ്ടായതായി കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നു. 2025 നവംബറിനുശേഷം ഓരോ മാസവും മൊബൈല്‍ ഫോണ്‍ ഉത്പാദകര്‍ വില കൂട്ടിക്കൊണ്ടിരിക്കുന്നു. മെമ്മറി ചിപ്പുകളുടെ വിലകൂടുന്നതാണ് കാരണം. വില്‍പ്പനരീതിയിലും മാറ്റങ്ങളുണ്ട്. 60 ശതമാനം വരെ ഫോണുകള്‍ ഓഫ് ലൈനായി കടകളില്‍ വിറ്റുപോകുന്നെന്നാണ് കണക്ക്. ബാക്കി 40 ശതമാനം ഓണ്‍ലൈന്‍ വഴിയും. ജൂണിലും വില്‍പ്പന കുറയാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് പറയുന്നത്. 2026 ആദ്യ പാദത്തില്‍ മൊബൈല്‍ ഷിപ്പ്മെന്റില്‍ മൂന്നു ശതമാനമായിരുന്നു ഇടിവ്. രണ്ടാം പാദത്തിലിത് 15 ശതമാനം വരെയെത്തിയേക്കാം. ജനുവരിക്കും മേയ്ക്കും ഇടയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 20 ശതമാനം വരെ വില ഉയര്‍ന്നതായും കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *