Posted inവിനോദം

‘ദൃഢം’ ജിയോ ഹോട്സ്റ്റാറിലൂടെ ജൂണ്‍ 12 മുതല്‍

ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ദൃഢം’. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഷെയ്‌നെത്തിയത്. ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രന്‍, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മാര്‍ട്ടിന്‍ ജോസഫാണ് സംവിധാനം നിര്‍വഹിച്ചത്. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജിയോ […]

Posted inഓട്ടോമോട്ടീവ്

ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹീറോ മോട്ടോകോര്‍പ്പ്

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം ഹീറോ മോട്ടോകോര്‍പ്പ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 5,36,784 യൂണിറ്റുകള്‍ വിറ്റ് 9.77 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളായി ടിവിഎസ് മോട്ടോര്‍ കമ്പനിയും റോയല്‍ എന്‍ഫീല്‍ഡും മാറി. 2026 മെയ് മാസത്തില്‍ 24.34 ശതമാനം വളര്‍ച്ചയോടെ 3,84,565 യൂണിറ്റുകള്‍ വിറ്റഴിച്ചു. റോയല്‍ എന്‍ഫീല്‍ഡ് 24.13 ശതമാനം വളര്‍ച്ചയുമായി ടിവിഎസിന് തൊട്ടുപിന്നാലെയുണ്ട്. കഴിഞ്ഞ വര്‍ഷം 75,820 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് നിന്ന് ഇത്തവണ […]

Posted inപുസ്തകങ്ങൾ

ചെകുത്താന്റെ ദൈവരാജ്യം

ഇന്ത്യന്‍ ജനാധിപത്യം പതുക്കെപ്പതുക്കെ ഫാസിസത്തിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുകയാണ്. സമകാലികമായ സംഭവങ്ങളിലൂടെ അതിന്റെ വ്യത്യസ്തഭാവനകള്‍ അനാവ രണംചെയ്യുന്ന ലേഖനങ്ങളുടെ സൂചനയാണിത്. ഹിന്ദുരാഷ്ട്രവാദവും ഇസ്ലാമികരാഷ്ട്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ് എന്നാണ് കാരശ്ശേരിയുടെ അടിസ്ഥരീാ നിലപാട്, മതേതരജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും പാലിക്കേണ്ട ജാഗ്രതയെ പറ്റിയാണ് ഇതിലെ ഓരോ ലേഖനവും. ‘ചെകുത്താന്റെ ദൈവരാജ്യം’. എം എന്‍ കാരശ്ശേരി. എന്‍ബിഎസ്. വില 142 രൂപ.

Posted inആരോഗ്യം

ആര്‍ത്തവരക്തം പരിശോധിച്ച് എന്‍ഡോമെട്രിയോസിസ് കണ്ടെത്താം

ആര്‍ത്തവരക്തം പരിശോധിച്ച് എന്‍ഡോമെട്രിയോസിസ് സാധ്യത കണ്ടെത്താമെന്ന് ഗവേഷകര്‍. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ എന്‍ഡോമെട്രിയോസിസ് സാധാരണയായി സര്‍ജറിയിലൂടെ കണ്ടെത്തുന്ന ലാപ്രോസ്‌കോപ്പി പരിശോധന കുറയ്ക്കാനാവുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ആര്‍ത്തവരക്തത്തിലെ ബയോളജിക്കല്‍ മാര്‍ക്കറുകള്‍ വിശകലനം ചെയ്യുന്നതിലൂടെ എന്‍ഡോമെട്രിയോസിസ് സാധ്യത കണ്ടെത്താനാവും. എന്‍ഡോമെട്രിയോസിസ് ഇല്ലാത്ത സ്ത്രീകളുമായി താരതമ്യം ചെയ്താണ് വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നത്. എന്‍ഡോമെട്രിയോസിസ് ഉള്ളവരിലെ പ്രതിരോധ കോശങ്ങള്‍, വീക്കത്തിന്റെ സൂചന നല്‍കുന്ന ഘടകങ്ങള്‍, ജനറ്റിക് മാര്‍ക്കറുകള്‍ തുടങ്ങിയവ പരിശോധിച്ചാണ് വിലയിരുത്തലിലെത്തുന്നത്. ആര്‍ത്തവരക്തത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുക എന്നത് എളുപ്പവും […]

Posted inലേറ്റസ്റ്റ്

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത  ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത  ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.ബെംഗളൂരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് സംസ്ഥാനത്തിൻ്റെ 24-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭരണഘടനയുടെ ചെറു പകർപ്പ് കൈയിൽ പിടിച്ചാണ് ശിവകുമാർ സത്യവാചകം ചൊല്ലിയത്. 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര കർണാടക ഉപമുഖ്യമന്ത്രിയായി […]

Posted inലേറ്റസ്റ്റ്

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന കോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഒമ്പതിനകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. ഹൈക്കോടതി സാവകാശം അനുവദിച്ച കേസിൽ അന്തിമ നിർദേശം നൽകിയതിനെതിരെയാണ് ഹർജി. മുൻസിഫ് കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന് സർക്കാർ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കുടിയൊഴിപ്പിക്കല്‍ വേഗത്തിലാക്കണമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചത്.

Posted inലേറ്റസ്റ്റ്

ദില്ലിയിലെ വായു മലിനീകരണത്തിന് അറുതിവരുത്താൻ വമ്പൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ദില്ലിയിലെ വായു മലിനീകരണത്തിന് അറുതിവരുത്താൻ വമ്പൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ദില്ലി – എൻസിആർ മേഖലയിലെ കാലപ്പഴക്കം വന്ന ട്രക്കുകളും ബസുകളും മാറ്റാൻ 5,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പഴയ വാഹനങ്ങളിൽനിന്ന് ബിഎസ് 6, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ വാഹന ഉടമകൾക്ക് സാമ്പത്തിക സഹായം അടക്കം നൽകുന്നതാണ് പുതിയ പദ്ധതി. മേഖലയിൽ ഓടുന്ന 1.9 ലക്ഷത്തിലധികം ട്രക്കുകളെയും 16,000 ബസുകളെയും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്.

Posted inലേറ്റസ്റ്റ്

ഋതബ്രത ബാനർജി ബംഗാൾ പ്രതിപക്ഷ നേതാവ്

ഋതബ്രത ബാനർജി ബംഗാൾ പ്രതിപക്ഷ നേതാവ്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ അംഗീകരിച്ച് സ്പീക്കർ. മമതാ വിഭാ​ഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയത്. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എല്‍ എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവാക്കിയത്. അതേസമയം ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി പക്ഷം സ്പീക്കര്‍ക്ക് നല്‍കിയ കത്ത് സ്പീക്കർ പരി​ഗണിച്ചില്ല. അതിനിടെ നീക്കങ്ങള്‍ ചടുലമാക്കിയ ബിജെപി, മുഖ്യമന്ത്രി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം

കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം. മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമപ്രവർത്തകർ ശക്തമായ നിലപാടെടുത്തു. ‘കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’ എന്നാവശ്യപ്പെട്ട് വാർത്താസമ്മേളന ഹാളിൽ പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമൻ ഹാളിൽ നിന്നും പുറത്തിറങ്ങിപ്പോകാൻ നിർബന്ധിതനായി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇഡി റെയ്ഡിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ വിജയ് വിമലിന്റെ ജാമ്യം തള്ളിയ ഉത്തരവ് പുറത്ത്

ഇഡി റെയ്ഡിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ വിജയ് വിമലിന്റെ ജാമ്യം തള്ളിയ ഉത്തരവ് പുറത്ത്. പ്രതി പോലീസിനെ ആക്രമിച്ചതിനു തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി. പൊലീസുകാരനെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ട്. കല്ലേറിൽ പൊലീസുകാരന്റെ കൺപുരികത്തിനു പരിക്കേറ്റു. കല്ല് കണ്ണിൽ കണ്ടിരുന്നെങ്കിൽ കാഴ്ച നഷ്ടപ്പെട്ടേനെയെന്ന് മെഡിക്കൽ രേഖകളിൽ വ്യക്തമാണ്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് വിജയ് വിമൽ ശ്രമിച്ചതെന്നും അത് കൊണ്ടാണ് തടയാൻ ചെന്ന പോലീസുകാരെ പ്രതി ആക്രമിച്ചതെന്നും ഉത്തരവിൽ പറയുന്നു.