നാലാം തലമുറ ഹ്യുണ്ടായി ഐ20 എത്തി. ആറ് വകഭേദങ്ങളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ക്രോസ്ഓവറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍ ശൈലിയാണ് ഹാച്ച്ബാക്കില്‍ ഇപ്പോള്‍ ഉള്ളത്. ബ്രസീല്‍-സ്‌പെക്ക് ഐ20 1.0ലി എംപിഐ നാച്ചുറലി ആസ്പിറേറ്റഡ് ഫ്‌ലെക്‌സ് പെട്രോള്‍ എഞ്ചിനാണ് നല്‍കുന്നത്, ഇത് 115 ബിഎച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍, പുതിയ ഐ20 നിലവിലുള്ള 1.2ലി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0ലി ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാന്‍ഡിന്റെ പുതിയ കെ3 പ്ലാറ്റ്ഫോം ഹൈബ്രിഡ് പവര്‍ട്രെയിനുകളെ പിന്തുണയ്ക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഇത് ഭാവിയിലേക്കുള്ള സാധ്യത തുറന്നിടുന്നു. നിരവധി നൂതന സുരക്ഷാ സവിശേഷതകളാണ് പുതിയ ഐ20യില്‍ ഹ്യുണ്ടായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാലാം തലമുറ ഹ്യുണ്ടായി ഐ20 എത്തി
