കുമ്മിണി എന്ന പെണ്‍കിടാവിലൂടെ ഒരു ഗ്രാമത്തിന്റെ സ്വച്ഛസുഭഗമായ കഥ പറയുകയാണ് ഈ നോവലിലൂടെ നിവേദിത. പ്രഭാതത്തില്‍ ഒരു വയല്‍വരമ്പിലൂടെ നടക്കുന്ന അനുഭവം. കാലില്‍, മഞ്ഞില്‍ നനഞ്ഞ പുല്ലോലകളുടെ തലോടല്‍. ഇളംകാറ്റ് വീശുന്നു, കിളികള്‍ പാടുന്നു. ഇത് കേരളമാണ് എന്ന തോന്നലുണ്ടാക്കുന്നു. മുത്തശ്ശിയിലൂടെ ഒരു പെണ്‍കുട്ടിയുടെ ഒടുങ്ങാത്ത ആകാംക്ഷകളുടെ ചുരുളഴിയുന്നു. കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വായിക്കാവുന്ന ഹൃദ്യമായ നോവല്‍. പുതുതലമുറക്കാര്‍ക്ക് അന്യമായ ഗ്രാമീണ ജീവിതത്തിലേക്ക് വിരല്‍ പിടിച്ചു നടത്തുന്ന, അടിതെളിഞ്ഞ ഭാഷയില്‍, അതീവ സുന്ദരമായ ശൈലിയില്‍ എഴുതപ്പെട്ട ഒരു കൊച്ചുനോവല്‍. ‘കുമ്മിണിക്കാലം’. നിവേദിത അരുണ്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 170 രൂപ.
