ദിവസേന കുറച്ചു മുടി കൊഴിയുന്നത് സ്വാഭാവികമാണെങ്കിലും വിട്ടുമാറാത്ത മുടി കൊഴിച്ചില്‍ മുടിയുടെ ഉള്ളും കട്ടിയും കുറയ്ക്കും. അമിതമായ സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, രാസവസ്തുക്കള്‍ അടങ്ങിയ ഹെയര്‍ ട്രീറ്റ്മെന്റുകള്‍, ഉറക്കമില്ലായ്മ എന്നിവയെല്ലാം മുടി കനംകുറയാന്‍ കാരണമാകുന്നു. ഭക്ഷണത്തില്‍ പ്രോട്ടീന്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ ഡി, ഫോളിക് ആസിഡ് എന്നിവയുടെ കുറവുണ്ടായാല്‍ അത് മുടിയുടെ വേരുകളെ ഇല്ലാതാക്കും. അതിനാല്‍ മുട്ട, പരിപ്പ് വര്‍ഗ്ഗങ്ങള്‍, ചീര, ക്യാരറ്റ്, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചിലപ്പോള്‍ ഭക്ഷണത്തിലൂടെ മാത്രം മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ബയോട്ടിന്‍, കൊളാജന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ എ, ബി, സി സപ്ലിമെന്റുകള്‍ എന്നിവ കഴിക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കും. അമിതമായ മാനസിക സമ്മര്‍ദ്ദം മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിയലിന് കാരണമാവുകയും ചെയ്യും. പതിവായി ഹെഡ് മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ വേരുകളിലേക്ക് ഓക്‌സിജനും പോഷകങ്ങളും കൃത്യമായി എത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് അനുയോജ്യമായ എണ്ണകള്‍ തിരഞ്ഞെടുക്കണം. വീര്യം കൂടിയ ഷാംപൂകള്‍, അടിക്കടിയുള്ള ഹെയര്‍ കളറിംഗ്, സ്മൂത്തനിംഗ്, ബോടോക്‌സ് ട്രീറ്റ്‌മെന്റുകള്‍, അമിതമായ ഹീറ്റ് സ്‌റ്റൈലിംഗ് എന്നിവ ഒഴിവാക്കുക. ഇവ മുടിയുടെ സ്വാഭാവിക പ്രോട്ടീന്‍ ഘടനയെ നശിപ്പിക്കുകയും മുടി പെട്ടെന്ന് പൊട്ടിപ്പോകുന്നതിനും ഉള്ളു കുറയുന്നതിനും കാരണമാവുകയും ചെയ്യും.
വിട്ടുമാറാത്ത മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍
