കേരളത്തിലെ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതിനെ അഭിനന്ദിച്ച് അരവിന്ദ് കെജരിവാൾ. ദില്ലി, പഞ്ചാബ് മാതൃകകൾ മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുന്നതിൽ സന്തോഷമെന്ന് അദ്ദേഹം കുറിച്ചു.കേരളത്തിലെ സ്ത്രീകൾക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദില്ലിയിലും പഞ്ചാബിലും ഞങ്ങൾ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ, ഇതുപോലുള്ള മികച്ച ജനക്ഷേമ പദ്ധതികൾ ആരംഭിക്കാൻ മറ്റ് സംസ്ഥാന സർക്കാരുകൾക്കും പ്രചോദനമാകുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്. ദില്ലിയിൽ ഞങ്ങൾ ആദ്യമായി ഈ പദ്ധതി ആരംഭിച്ചപ്പോൾ തന്നെ ഇതിന്റെ വലിയ സാധ്യതകൾ ഞങ്ങൾ മനസ്സിലാക്കിയിരുന്നു. യാത്രാച്ചെലവിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ സ്ത്രീകൾക്ക് ഇപ്പോൾ എവിടെ വേണമെങ്കിലും ജോലിക്ക് പോകാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസ്സമാകാതെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനും ഇതിലൂടെ സാധിക്കുന്നു”- എന്നാണ് അരവിന്ദ് കെജ്‍രിവാൾ കുറിച്ചത്.
കേരളത്തിലെ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതിനെ അഭിനന്ദിച്ച് അരവിന്ദ് കെജരിവാൾ
