ആഗോള ഓഹരി വിപണി മൂല്യത്തില്‍ ഇന്ത്യയെ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണ കൊറിയ. ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം ഇന്ത്യയില്‍നിന്ന് തായ്‌വാന്‍ പിടിച്ചെടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഇന്ത്യയെ പിന്തള്ളി ദക്ഷിണ കൊറിയയുടെ കുതിപ്പ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ വിപണി ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു. ബ്ലൂംബെര്‍ഗ് ഡാറ്റ പ്രകാരം ദക്ഷിണ കൊറിയന്‍ വിപണിയുടെ മൂല്യം 5 ട്രില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഇന്ത്യയുടേത് ഏകദേശം 4.85 ട്രില്യണ്‍ ഡോളറാണ്. അഞ്ചാം സ്ഥാനത്തുള്ള തായ്‌വാന്റെ മൂല്യം 5.15 ട്രില്യണ്‍ […]
റീലുകളെല്ലാം ഒരുമിച്ച് കാണാവുന്ന ‘സീരീസ്’ ഫീച്ചര്‍
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് റീലുകളെ കൃത്യമായ ക്രമത്തില്‍ ഒരുമിച്ച് കാണാന്‍ സഹായിക്കുന്ന ‘സീരീസ്’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ. ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ഒന്നിലധികം റീലുകളെ ഒരു ശേഖരമായി ക്രോഡീകരിക്കാന്‍ ക്രിയേറ്റര്‍മാരെ സഹായിക്കുന്ന ഫീച്ചറാണിത്. പുതിയതും പഴയതുമായ റീലുകളെ ഒരൊറ്റ കളക്ഷനിലേക്ക് മാറ്റാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കുമെന്നത് ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഇതിലെ ഓരോ റീലും ഒരു വലിയ പരമ്പരയിലെ ‘എപ്പിസോഡുകള്‍’ ആയിട്ടായിരിക്കും ക്രമീകരിക്കുക. ക്രിയേറ്റര്‍മാരുടെ പ്രൊഫൈലിലെ പ്രത്യേക പേജില്‍ ഈ വിഡിയോകള്‍ ലഭ്യമാകും. റീലുകള്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ […]
സൂപ്പര്‍ഹീറോ ചിത്രം ‘സൂപ്പര്‍ഗേള്‍’ ട്രെയിലര്‍
ഡിസി കോമിക്‌സിന്റെ സൂപ്പര്‍ഹീറോ ചിത്രം ‘സൂപ്പര്‍ഗേള്‍’ ട്രെയിലര്‍ എത്തി. ഹൗസ് ഓഫ് ദ് ഡ്രാഗണ്‍സില്‍ റെനിറ ടാര്‍ഗേറിയന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മില്ലി അല്‍കോക്ക് ആണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ‘ക്രുവല്ല’ സിനിമയുടെ സംവിധായകനായ ക്രെയ്ഗ് ഗില്ലെസ്പിയാണ് സംവിധാനം. ലോബോയായി ജേസണ്‍ മൊമൊവ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരാകര്‍ഷണം. ടീസര്‍ ട്രെയിലറിലും ഈ കഥാപാത്രത്തെ കാണാം. സൂപ്പര്‍മാന്‍ ആയി ഡേവിഡ് കോരെന്‍സ്വെറ്റും അതിഥിവേഷത്തില്‍ എത്തിയേക്കും. ജയിംസ് ഗണ്‍ ആണ് നിര്‍മാണം. ചിത്രം ജൂണ്‍ 26ന് തിയറ്ററുകളിലെത്തും.
‘അച്യുത അവതാരം’ ചിത്രത്തിലെ ഗാനം
കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘അച്യുത അവതാരം’. ചിത്രത്തിലെ വൈക്കം വിജയ ലക്ഷ്മി ആലപിച്ച ‘എന്‍ പോരില്‍ ‘ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ആയി. സൈബര്‍ ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ ചിത്രം കൊണ്ടുപോകുമെന്ന് ഉറപ്പാണ്. പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര […]
ലംബോര്‍ഗിനി ടെമരാരിയോ ഇന്ത്യയിലെത്തി
ലംബോര്‍ഗിനിയുടെ ഏറ്റവും പുതിയ ഹൈബ്രിഡ് സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറായ ടെമരാരിയോ ഇന്ത്യയിലെത്തി. രാജ്യത്തെ ആദ്യ ലംബോര്‍ഗിനി ടെമരാരിയോ ഇന്ത്യന്‍ ഉപഭോക്താവിന് കൈമാറിയതായി ഓട്ടോമൊബിലി ലംബോര്‍ഗിനി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 6 കോടി രൂപയാണ്. ടെമരാരിയോയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ അത്യാധുനിക പ്ലഗ്-ഇന്‍ ഹൈബ്രിഡ് എന്‍ജിന്‍ തന്നെയാണ്. ഈ ഹൈബ്രിഡ് പവര്‍ട്രെയിന്‍ സംയുക്തമായി 907 എച്പി കരുത്തും 800 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. ഇതിലെ വി8 എന്‍ജിന്‍ മാത്രം 789 എച്പി കരുത്തും […]
അമ്പിളിക്കുഞ്ഞ്
രവീന്ദ്രനാഥ ടാഗോറിന്റെ ‘ദ് ക്രസന്റ് മൂണ്‍’ എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയാണിത്. കുട്ടികളെക്കുറിച്ചുള്ള ചിന്തകളും കുട്ടികളുടെ തന്നെ ചിന്തകളുമാണ് അതിമനോഹരമായ ഭാഷയിലൂടെ, 40 കവിതകളിലൂടെ ടാഗോര്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ ആണ് ഉള്ളടക്കം എങ്കിലും അദ്ദേഹത്തിന്റെ മൂലകൃതി കൂടുതലായും മുതിര്‍ന്നവര്‍ക്ക് വായിച്ച് ആസ്വദിക്കാന്‍ പറ്റിയ തരത്തിലാണ്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ ഗ്രന്ഥകാരി ആഗ്രഹിക്കുന്നത് കുട്ടികളും ഈ പരിഭാഷ വായി ക്കണം, അവരുമത് ആസ്വദിക്കണം, ടാഗോറിന്റെ കൃതികളിലേക്ക് അവരെ എത്തിക്കണം എന്നാണ്. അതുകൊണ്ടുതന്നെ, കഴിയുന്നതും വളരെ ലളിതമായ ഭാഷയില്‍, കുട്ടികള്‍ക്കു […]
സ്‌കൂള്‍ ആങ്‌സൈറ്റിയുടെ ലക്ഷണങ്ങള്‍
സ്‌കൂള്‍ ആങ്‌സൈറ്റി ചിലപ്പോള്‍ ഒരു സാധാരണ ആശങ്കയായി തോന്നുമെങ്കിലും ദീര്‍ഘകാലം തുടര്‍ന്നാല്‍ കുട്ടിയുടെ പഠനം, ആത്മവിശ്വാസം, സാമൂഹിക ബന്ധങ്ങള്‍, ഉറക്കം എന്നിവയെ ബാധിക്കാം. രാവിലെ സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുക, വയറുവേദന അല്ലെങ്കില്‍ തലവേദന പറയുക, ഉറക്കക്കുറവ്, ഭക്ഷണത്തില്‍ താല്‍പര്യം കുറയുക, പരീക്ഷയെക്കുറിച്ച് അമിത ഭയം, ആത്മവിശ്വാസക്കുറവ്, ഒറ്റപ്പെടാന്‍ ശ്രമിക്കുക, അധ്യാപകരെ നേരിടാനുള്ള പേടി, കൂട്ടുകാരുമായി ഇടപഴകാന്‍ മടിക്കുക, ചെറിയ കാര്യങ്ങള്‍ക്കും കരയുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ സ്‌കൂള്‍ ആങ്‌സൈറ്റിയുടെ ലക്ഷണങ്ങള്‍. മിക്ക കുട്ടികളും ഇത് […]
മദ്ധ്യാഹ്ന വാർത്തകൾ
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശൻ മേശപ്പുറത്ത് വെച്ചു. അതിന് പിന്നാലെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജിപ്പ് അറിയിച്ചു. ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ധവളപത്രമുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്‍റെ വിയോജന വാദങ്ങൾ തള്ളി മുഖ്യമന്ത്രി വിഡി സതീശന്‍ . കെ എൻ ബാലഗോപാലിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖയെന്നും ബജറ്റിൽ പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഈ […]
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ നടപടികൾ 16-ാം തീയതി വരെ നിർത്തിവെക്കാൻ നിർദേശം
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ നടപടികൾ 16-ാം തീയതി വരെ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഉന്നതി ഒഴിപ്പിച്ച് ജൂൺ ഒമ്പതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിനെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്.
സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവും തമ്മിൽ പോര്
ധവളപത്രം തയാറാക്കിയതിനെ ചൊല്ലി സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ പോര്. ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ രേഖ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് പിന്നാലെയാണ് പോര് ആരംഭിച്ചത്. അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം വായിച്ച് പോലും നോക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന് മുൻവിധിയാണെന്നും ഞങ്ങൾക്ക് ഞങ്ങളുടെ […]
