കർണാടകയിൽ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവെച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. മന്ത്രിസ്ഥാനം നൽകിയതിന് നന്ദിയെന്ന് രാമലിംഗ റെഡ്ഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആകില്ലെന്നും എംഎൽഎ ആയും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്തതുകൊണ്ടല്ല രാജി. വാഗ്ദാന ലംഘനത്തിലാണ് പ്രതിഷേധം. ബെംഗളൂരു നഗര വികസന വകുപ്പ് തനിക്ക് നൽകാമെന്ന് ഉറപ്പുനൽകിയതാണെന്നും റെഡ്ഡി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് മഴ ശക്തമായി
സംസ്ഥാനത്ത് മഴ ശക്തമായി. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. എല്ലാ ജില്ലകളിലും നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പുണ്ട്.
ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡോർ തെറിച്ചുപോയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു
പാലക്കാട് മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിൻ്റെ ഡോർ തെറിച്ചു പോയ സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ഇന്നലെ രാവിലെയായിരുന്നു മണ്ണാർക്കാട് തച്ചമ്പാറയിലെ ദേശബന്ധു സ്കൂൾ ബസ്സിന്റെ ഡോർ തെറിച്ച് വീണത്. അടിയന്തിരഘട്ടത്തിൽ മറ്റൊരിടത്ത് നിന്ന് എത്തിച്ച ബസാണിതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. ഇന്ന് ദേശാബന്ധു ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ വാഹനങ്ങളും പരിശോധന നടത്തുമെന്നും എംവിഡി അറിയിച്ചു. അതേസമയം ക്രമക്കേടുകൾ കണ്ടെത്തിയ എട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുത്ത് 30,000 രൂപ പിഴ ചുമത്തിയതായി മണ്ണാർക്കാട് മോട്ടോർ […]
ഗുരുതര ആരോപണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്നും, കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിൽ വിനോദിനി പറയുന്നു. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്നും, ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല, നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം […]
ജൂണ്‍ 5, വെള്ളി | പ്രഭാത വാര്‍ത്തകള്‍
പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസിലെ പകുതിയോളം പാര്‍ലമെന്റ് അംഗങ്ങളും ബിജെപിയിലേക്ക്. ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമായി 20 തൃണമൂല്‍ എംപിമാരാണ് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. ടിഎംസിക്ക് ലോക്‌സഭയില്‍ 28 എംപിമാരും രാജ്യസഭയില്‍ 13 എംപിമാരുമാണുള്ളത്. ആകെ 41 പേര്‍. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ കൂടുതല്‍ എംപിമാരുള്ള രണ്ടാമത്തെ കക്ഷിയാണ് ടിഎംസി. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയുടെ പണം ബജറ്റില്‍ വകയിരുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി […]
ഓഹരി വിപണിയിലേക്ക് എഐ കമ്പനിയായ ആന്ത്രോപിക്
ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങി എഐ കമ്പനിയായ ആന്ത്രോപിക്. എതിരാളികളായ ഓപ്പണ്‍ എ.ഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ എ.ഐ സ്റ്റാര്‍ട്ടപ്പ് എന്ന പദവി സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ആന്ത്രോപിക്കിന്റെ ഈ നീക്കം. പ്രഥമ ഓഹരി വില്‍പ്പനക്കുള്ള നടപടിക്രമങ്ങള്‍ അതീവ രഹസ്യമായാണ് കമ്പനി പൂര്‍ത്തിയാക്കിയത്. സമീപകാലത്ത് ഒരു സാങ്കേതികവിദ്യാ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഓഹരി വിപണി പ്രവേശനമായിരിക്കും ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ആഗോള ടെക് ഭീമന്മാരായ ആമസോണും ഗൂഗിളും വന്‍തോതിലാണ് ആന്ത്രോപിക്കില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. പ്രമുഖ ടെക് […]
പുതിയ എഐ ‘ബിസിനസ് ഏജന്റ്’ അവതരിപ്പിച്ച് മെറ്റ
ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ക്ക് വലിയ സഹായവുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ ‘ബിസിനസ് ഏജന്റ്’ മെറ്റാ അവതരിപ്പിച്ചു. വാട്സാപ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ ബിസിനസ് നടത്തുന്നവര്‍ക്ക് ഉപഭോക്താക്കളുമായുള്ള ആശയവിനിമയം പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യാനും വില്‍പന വര്‍ധിപ്പിക്കാനും ഈ എ.ഐ ടൂള്‍ സഹായിക്കും. ഈ എ.ഐ അസിസ്റ്റന്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് ഉപഭോക്താക്കളുടെ പ്രാദേശിക ഭാഷയില്‍ സംസാരിക്കാനാകും എന്നതാണ്. മിനിറ്റുകള്‍ക്കുള്ളില്‍ സെറ്റ് ചെയ്യാവുന്ന ഈ സംവിധാനത്തില്‍ ബിസിനസിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ശൈലിയും ടോണും ഉടമകള്‍ക്ക് തന്നെ തിരഞ്ഞെടുക്കാം. ജീവനക്കാരുടെ വലിയ നിര […]
‘ചിന്ന ചിന്ന ആസൈ’ സിനിമയിലെ മനോഹര മെലഡി
മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സും തെന്നിന്ത്യന്‍ താരം മധുബാലയും ആദ്യമായി ഒന്നിക്കുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന സിനിമയിലെ മനോഹര മെലഡിഗാനം ശ്രദ്ധനേടുന്നു. കര കവിയാതെ.. എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. അഭിജിത്ത് അനില്‍ കുമാര്‍ ആണ് ആലാപനം. വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം, അധികം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും. ദുല്‍ഖറിന്റ വേഫെറര്‍ […]
‘പേട്രിയറ്റ്’ ചിത്രം ജൂണ്‍ അഞ്ച് മുതല്‍ സീ ഫൈവില്‍
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ മഹേഷ് നാരായണന്‍ ചിത്രം ‘പേട്രിയറ്റ്’ ജൂണ്‍ അഞ്ച് മുതല്‍ സീ ഫൈവില്‍ സ്ട്രീമിങ് ആരംഭിക്കും. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ‘പേട്രിയറ്റ്’ വമ്പന്‍ താരനിരയില്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കൂടാതെ, ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് എന്നിവരും ‘മദ്രാസ് […]
എഥനോളില്‍ ഓടുന്ന ബൈക്ക് അവതരിപ്പിച്ച് ഹീറോ
എഥനോളില്‍ ഓടുന്ന സ്പ്ലെന്‍ഡര്‍ പ്ലസ് ഫ്ലെക്സ് ഫ്യുവല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. 82,810 രൂപയാണ് (എക്സ്-ഷോറൂം) വില. സാധാരണയായി ലഭിക്കുന്ന ഇ20 അധിഷ്ഠിതമായ ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിനെ അപേക്ഷിച്ച് ഇതിന് 5,000 രൂപയോളം വില കൂടുതലാണ്. നിലവിലുള്ള സ്പ്ലെന്‍ഡര്‍ പ്ലസ് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇ85 പെട്രോളില്‍ (85 ശതമാനം എഥനോള്‍ + 15 ശതമാനം പെട്രോള്‍) വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവിധം 36-ഓളം മാറ്റങ്ങള്‍ ഇതിന് വരുത്തിയിട്ടുണ്ട്. പുതിയ ഫ്യുവല്‍ പമ്പ്, പുതിയ […]
