കേരളത്തിൽ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്. അതേസമയം കോട്ടയം അമ്മൻചേരിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര ഇടിഞ്ഞു വീണു. കാഞ്ഞിരംകാലയിൽ ബിനോയ് മാത്യുവിൻ്റെ വീടാണ് തകർന്നത്. വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ബിനോയുടെ ഭാര്യ ടിനു , മക്കളായ എബിൾ , ബ്രയാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നഗരത്തിൽ രാവിലെ ഉണ്ടായത് കനത്ത കാറ്റ്. പലയിടങ്ങളിലും മരം കടപുഴകി വീണു.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 5, വെള്ളിയാഴ്ച
മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും. സിഎംആര്‍എല്‍ അപ്പീല്‍ തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ രണ്ട് ആഴ്ചത്തേക്ക് ഉത്തരവ് തടയണമെന്ന സിഎംആര്‍എല്‍ അഭിഭാഷകന്റെ ആവശ്യവും തള്ളി. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താന്‍ കഴിയില്ല എന്ന സിഎംആര്‍എല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് […]
മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിലുണ്ടായ അമോണിയം ചോർച്ചയിൽ പ്രദേശവാസികൾക്ക് ശ്വാസതടസ്സം
മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിലുണ്ടായ അമോണിയം ചോർച്ചയിൽ പ്രദേശവാസികൾക്ക് ശ്വാസതടസ്സം. പ്രദേശത്തെ 4 വീടുകളിലെ പത്തോളം പേർക്കാണ് ശ്വാസതടസം ഉണ്ടായത്. ഇവരെ മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഭിത്തിയുടെ സ്ലാബ് അമോണിയ പൈപ്പിൽ തകർന്ന് വീണ് പൈപ്പ് പൊട്ടിയതാണ് ചോർച്ചക്ക് കാരണമായത്. സംഭവത്തെ തുടർന്ന് ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ
അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ . പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപി വിട്ട കെ അണ്ണാമലൈ തമിഴ്നാട്ടിൽ പുതിയ ജനകീയ കൂട്ടായ്മ രൂപീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിയായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. ദില്ലിയിലെ അനുനയശ്രമങ്ങൾക്ക് പിടികൊടുക്കാതെയാണ് പഴയ ഐപിഎസ് സിംഗം തനിവഴി തെരഞ്ഞെടുത്തത്. ദേശീയ പാർട്ടികൾക്ക് തമിഴ്നാടിൻ്റെ ഭാഷ മനസ്സിലായിരുന്നില്ലെന്ന് രാജിക്കത്തിൽ വിമർശിച്ച […]
റീപ്പോ റേറ്റില്‍ മാറ്റമില്ലാതെ ആര്‍ബിഐ പണനയം
രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റീപ്പോ റേറ്റില്‍ നിലവില്‍ യാതൊരുവിധ മാറ്റവും വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ധനനയ അവലോകന സമിതി യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണ്ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഈ സുപ്രധാന പ്രഖ്യാപനം ചെയ്തത്. ഇതനുസരിച്ച് റീപ്പോ റേറ്റ് മുന്‍പത്തെപ്പോലെ 5.25 ശതമാനമായി തന്നെ തുടരും. തുടര്‍ച്ചയായ നാലാം തവണയാണ് റിസര്‍വ് ബാങ്ക് റീപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ ഒരേ നിലപാടില്‍ മുന്നോട്ട് പോകുന്നത്. മറ്റു പ്രധാന […]
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു. അടുത്ത തിങ്കളാഴ്ചയാണ് ഷി ജിന്‍പിങ് ഉത്തര കൊറിയയില്‍ എത്തുന്നത്. ചൊവ്വാഴ്ച മടങ്ങും. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് രണ്ട് രാജ്യങ്ങളുടെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.2019 -ന് ശേഷം ഷി നടത്തുന്ന ആദ്യ ഉത്തരകൊറിയന്‍ സന്ദര്‍ശനമാണിത്. ഷിയും കിമ്മും അവസാനമായി കണ്ടത് കഴിഞ്ഞ സെപ്റ്റംബറിലാണ്. അന്ന് ബീജിങ്ങില്‍ നടന്ന സൈനിക പരേഡില്‍ ഉത്തരകൊറിയന്‍ നേതാവ് വിശിഷ്ട അതിഥിയായിരുന്നു. ആ പരേഡില്‍ റഷ്യന്‍ പ്രസിഡന്റ് […]
പണമില്ലെങ്കിലും പര്‍ച്ചേസ് ആകാം, ഭാരത്‌പേ ഫ്ളെക്സിലൂടെ !
ബാങ്ക് അക്കൗണ്ടില്‍ പണമില്ലെങ്കിലും ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് ധൈര്യമായി സാധനങ്ങള്‍ വാങ്ങാം. പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ, ഉപഭോക്താക്കള്‍ക്കായി ‘ഭാരത്‌പേ ഫ്ളെക്സ്’ എന്ന പേരില്‍ പുതിയ ക്രെഡിറ്റ്-ഓണ്‍-യുപിഐ സേവനം അവതരിപ്പിച്ചു. യെസ് ബാങ്കുമായി സഹകരിച്ചാണ് കമ്പനി ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലൂടെ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കകം ഈ ക്രെഡിറ്റ് ലൈന്‍ ലഭ്യമാകും. ബില്ലിംഗ് സൈക്കിള്‍ അനുസരിച്ച് കൃത്യമായി തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് 45 ദിവസം വരെ പലിശരഹിത കാലാവധി ലഭിക്കും. ആദ്യം […]
വിജയ്‌യുടെ മകന്‍ ജേസണിന്റെ ചിത്രം ‘സിഗ്മ’യിലെ ഗാനം
വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സിഗ്മ’. സുന്ദീപ് കിഷന്‍ ആണ് നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ സിഗ്മയുടെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് തമന്‍ എസ് ആണ്. വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്. ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ […]
‘സന്തോഷ് ട്രോഫി’ നായകനായി ജോമോന്‍ ജ്യോതിര്‍
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍ – വിപിന്‍ദാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘സന്തോഷ് ട്രോഫി’യുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരെഭിച്ചു. ചിത്രത്തിലെ പ്രധാന താരമായി എത്തുന്നത് ജോമോന്‍ ജ്യോതിര്‍ ആണെന്ന പ്രഖ്യാപന പോസ്റ്റര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘സന്തോഷ് ട്രോഫി’ ക്ക് ഒരു പുതിയ മുഖം എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ‘ഗുരുവായൂരമ്പലനടയില്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫനുമായുള്ള ചേര്‍ന്നുള്ള വിപിന്‍ദാസിന്റെ ആദ്യ ചിത്രവും. സന്തോഷ് ട്രോഫിയിലൂടെ 60 […]
ഒച്ചയും ബഹളവും
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവല്‍. മാര്‍കേസിനും എം.ടി.ക്കും പ്രചോദനമായ വില്യം ഫോക്‌നറുടെ കൃതി. കാലദേശങ്ങളുടെ അടരുകള്‍ അലിയിപ്പിച്ച്, സ്വപ്നവിഭ്രാന്തിക്കിടയില്‍ യാഥാര്‍ഥ്യത്തെ ചേര്‍ത്തുവയ്ക്കുന്ന അസാധാരണമായ രചനാഘടനയാണ് ഈ നോവലിനുള്ളത്. ലോക ക്ലാസ്സിക്കുകളില്‍ത്തന്നെ മലയാളത്തില്‍ അധികമാരും ചര്‍ച്ച ചെയ്യാന്‍ ധൈര്യപ്പെടാത്ത കൃതിയുടെ ആദ്യത്തെ മലയാളപരിഭാഷ. ഈ നോവല്‍ വായിക്കുമ്പോള്‍ ഓര്‍ക്കുക, ഉദാത്തമായൊരു കൃതി നിങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും കീഴടക്കിയിരിക്കുന്നു. ‘ഒച്ചയും ബഹളവും’. പരിഭാഷ – സുരേഷ് എം.ജി. പരിധി പബ്‌ളിക്കേഷന്‍സ്. വില 570 രൂപ.
