6 27

ലോക സാമ്പത്തിക ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയൊരു നേട്ടത്തിന് സാക്ഷ്യം വഹിച്ച് ജൂണ്‍ 15. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം, ലോകത്തെ ഏറ്റവും വലിയ 500 സമ്പന്നര്‍ക്ക് ഈ ഒറ്റദിവസം കൊണ്ട് മാത്രം ലഭിച്ചത് ഏകദേശം 336 ബില്യണ്‍ ഡോളറാണ്( 32.48 ലക്ഷം കോടി). ഇതോടെ ഇവരുടെ ആകെ ആസ്തി 13.3 ട്രില്യണ്‍ ഡോളര്‍ എന്ന റെക്കോഡ് നിലയിലെത്തി. അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയില്‍ എത്തിയതോടെ ആഗോള വിപണിയിലുണ്ടായ മുന്നേറ്റമാണ് ഇതിന് കാരണമായത്. മസ്‌കിന്റെ ആസ്തിയില്‍ 164 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്. ആകെ ആസ്തി 1.27 ട്രില്യണ്‍ ഡോളറായി. സ്‌പേസ് എക്‌സിന്റെ വിപണി മൂല്യം ഒറ്റദിവസം കൊണ്ട് 20 ശതമാനം ഉയര്‍ന്നു. വാള്‍സ്ട്രീറ്റിലും ഇത് പ്രതിഫലിച്ചു. എസ് ആന്‍ഡ് പി 500 സൂചിക 1.7 ശതമാനവും നാസ്ഡാക് 100 സൂചിക 3.1 ശതമാനവും നേട്ടമുണ്ടാക്കി. ഡോ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 499 അതിസമ്പന്നരുടെ ആകെ നേട്ടത്തിന് തുല്യമാണ് ഇലോണ്‍ മസ്‌കിന് ഈ ഒറ്റദിവസം കൊണ്ട് ലഭിച്ച വര്‍ധനവ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *