ഫെയ്സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്‌സ് പരീക്ഷിക്കാന്‍ മെറ്റ. ഇനി മുതല്‍ ഫേസ്ബുക്കില്‍ വിവരങ്ങള്‍ക്കായി മണിക്കൂറുകളോളം സ്‌ക്രോള്‍ ചെയ്ത് സമയം കളയേണ്ടതില്ല. പ്ലാറ്റ്ഫോമിലെ പൊതുവായ ചര്‍ച്ചകളെല്ലാം വായിച്ചു മനസ്സിലാക്കിയ ഒരു സുഹൃത്തിനോട് ചോദിക്കുന്നതുപോലെ ലളിതമായ ഭാഷയില്‍ എ.ഐയോട് കാര്യങ്ങള്‍ ചോദിച്ചറിയാം. കായിക പ്രേമികള്‍ക്ക് പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സി ഡിജിറ്റലായി ധരിക്കാനുള്ള ‘വെയര്‍ ഇറ്റ്’ ഫീച്ചറും ഇതിലുണ്ട്. മാത്രമല്ല, ഗാലറിയിലെ ചിത്രങ്ങളും വീഡിയോകളും തനിയെ മികച്ച കൊളാഷുകളായും ട്രാന്‍സിഷന്‍ ഇഫക്റ്റുകളുള്ള വീഡിയോകളായും മാറ്റാനുമുള്ള സ്മാര്‍ട്ട് കൊളാഷ് & മോണ്ടേജ് ഫീച്ചര്‍ കാമറ റോള്‍ ഷെയറിങ്ങിന് സഹായിക്കും. പ്രൊഫൈല്‍ ചിത്രങ്ങള്‍ എ.ഐ ഉപയോഗിച്ച് കൂടുതല്‍ ആകര്‍ഷകമാക്കാനും അനിമേഷന്‍ രൂപത്തിലാക്കാനുമുള്ള എ.ഐ പ്രൊഫൈല്‍ പിക്ചര്‍ റീസ്‌റ്റൈല്‍ ഫീച്ചറും ഇതിലുണ്ട്. മാര്‍ക്കറ്റ് പ്ലേസില്‍ വരുന്ന ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് വില്‍പനക്കാര്‍ക്ക് വേണ്ടി തനിയെ മറുപടി നല്‍കുന്ന ഓട്ടോമേറ്റഡ് എ.ഐ അസിസ്റ്റന്റ്, ക്രിയേറ്റര്‍മാര്‍ക്കുള്ള പ്രത്യേക എ.ഐ ടൂളുകള്‍ എന്നിവയും സജീവമായി.
ഫെയ്സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്‌സ്
