ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് ഫ്യൂവല്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. മാരുതിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ പുതിയ വകഭേദമായി വാഗണ്‍ ആര്‍ ഫ്ലെക്സ് ഫ്യുവല്‍ എന്ന പേരിലാണ് പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഈ പുതിയ ഇന്ധന സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ രീതിയില്‍ കാറിന്റെ നിലവിലുള്ള പെട്രോള്‍ എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് വഴി ഇ20 മുതല്‍ ഇ85 വരെയുള്ള എഥനോള്‍ മിശ്രിതങ്ങളില്‍ ഈ […]
മദ്ധ്യാഹ്‌ന വാർത്തകൾ
സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മറ്റ് സ്റ്റേഷനുകൾ സർക്കിൾ പദവിയിൽ മാറ്റാൻ ശുപാർശ. 212 സർക്കിൾ രൂപീകരിക്കും. ഓരോ ജില്ലാ എസ് പിമാരുമായും ചർച്ച ചെയ്താണ് തീരുമാനം. 484 പൊലീസ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും. സിഎംആർഎൽ അപ്പീൽ തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും തള്ളി. ഇസിഐആർ രജിസ്റ്റർ […]
മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍
മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. മഴക്കാലത്ത് ജലദോഷ സാധ്യത കുറയ്ക്കാനും രോഗങ്ങള്‍ വിട്ടുപോകാനും ഇവ സഹായിക്കും. ഇഞ്ചിക്ക് നമ്മുടെ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താന്‍ സാധിക്കും. ഇഞ്ചിയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തൊണ്ടവേദനയും ചുമയും കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളി മഴക്കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയ അലിസിന്‍ എന്ന സംയുക്തം […]
തമിഴ്‌നാട്ടിൽ രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി നടത്തിയ അവകാശവാദങ്ങൾക്കെതിരെ സിപിഎം
തമിഴ്‌നാട്ടിൽ രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി നടത്തിയ അവകാശവാദങ്ങൾക്കെതിരെ സിപിഎം. തന്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന പ്രവീൺ ചക്രവർത്തിയുടെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രവീൺ ചക്രവർത്തിക്ക് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാൻ തങ്ങളുടെ പിന്തുണയുണ്ടെന്ന വാദം തീർത്തും തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
തിരുവനന്തപുരത്തെ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട സംഭവത്തിൽ പ്രതികരണവുമായി വി മുരളീധരൻ എംഎൽഎ
തിരുവനന്തപുരത്തെ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട സംഭവത്തിൽ പ്രതികരണവുമായി വി മുരളീധരൻ എംഎൽഎ. ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്. അവർക്കെന്തെങ്കിലും പറയണം. ജനങ്ങൾക്കിടയിൽ ഞാൻ ജാതീയത ഉണ്ടാക്കിയെന്ന് പറഞ്ഞവർ മാപ്പ് പറയണമെന്നും വി മുരളീധരൻ പറഞ്ഞു. മുരളീധരനെതിരെ വിമർശനവുമായി സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടാണ് മുരളീധരൻ പ്രതികരിച്ചത്.
നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ വിവിധ മേഖലകളിൽ സമൂലമായ മാറ്റമാണ് ആവശ്യപ്പെടുന്നത്
നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ വിവിധ മേഖലകളിൽ സമൂലമായ മാറ്റമാണ് ആവശ്യപ്പെടുന്നത്. അതിലൊന്ന് വൈദ്യുതിരംഗത്ത് സ്വകാര്യ നിക്ഷേപം വേണമെന്നതാണ്. കെഎസ്ഇബി യുടെ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതിരംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കണമെന്ന് ധവളപത്ര നിര്‍ദ്ദേശിക്കുന്നത്. നൂതന വ്യവസായ മേഖലകള്‍ക്ക് വൈദ്യുതി കിട്ടാൻ സ്വകാര്യ നിക്ഷേപം കൂടിയേ തീരുവെന്നാണ് നിലപാട്.
സിഎംആർഎൽ അപ്പീൽ തള്ളി, മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും
സിഎംആർഎൽ അപ്പീൽ തള്ളി, മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും. സിഎംആർഎൽ അപ്പീൽ തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരിച്ച്ബിജെപി നേതാവ് ഷോൺ ജോർജ്
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരിച്ച്ബിജെപി നേതാവ് ഷോൺ ജോർജ്. ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോൺ ജോർജ് പറഞ്ഞു. പുതുതായി തെളിവ് ശേഖരിക്കണം എന്നു കരുതുന്നില്ല. കുഴൽ നാടന്റെ കേസും തന്റെ കേസും രണ്ടാണ്. നടന്ന ക്രിമിനൽ കുറ്റത്തിന് ഇമ്യൂണിറ്റി ഇല്ല. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇൻ വോയിസ് വ്യാജമാണെന്നും ഷോൺ ജോർജ് പറഞ്ഞു.
ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് മന്ത്രി കെ. മുരളീധരൻ
ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. സർക്കാരിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങൾക്കുമായുള്ള അദാലത്തുകൾ ഈ മാസം 9-ന് കോഴിക്കോട് ജില്ലയിൽ ആരംഭിക്കുമെന്നും കായകൽപ്പ എന്നാണ് ഈ അദാലത്തുകൾക്ക് പേരിട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് എസ്എച്ച്ഒ സംവിധാനം ഇനി 64 സ്റ്റേഷനുകളിൽ മാത്രം
സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മതിയെന്നും, മറ്റ് സ്റ്റേഷനുകൾ സർക്കിൾ പദവിയിൽ മാറ്റാനും വിദഗ്ധ സമിതി റിപ്പോർട്ട്. 212 സർക്കിൾ രൂപീകരിക്കും. ഓരോ ജില്ലാ എസ് പിമാരുമായും ചർച്ച ചെയ്താണ് തീരുമാനം. പിണറായി സർക്കാരിന്‍റെ കാലത്താണ് സ്റ്റേഷൻ എസ്എച്ച്ഒമാരെ ഇൻസ്പെക്ടർമാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്. എസ്എച്ച്ഒ സംവിധാനം പാളിയെന്നായിരുന്നു 2 വർഷം മുമ്പ് ഡിജിപി നിയമിച്ച സമിതി റിപ്പോർട്ട്. വീണ്ടും പഠനംനടത്തി റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ […]
