Untitled design 20250112 193040 0000

 

അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ. ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ധാരണയെ ബാധിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. അമേരിക്ക നാവിക ഉപരോധം നീക്കിത്തുടങ്ങിയതോടെ ഇറാൻ തീരത്ത് വീണ്ടും കപ്പലുകളടുത്തു. ഇറാൻ-അമേരിക്ക അന്തിമ കരാറിനായുള്ള ചർച്ചകൾ ശനിയാഴ്ച്ച തന്നെ തുടങ്ങും. ആണവായുധം ഉണ്ടാക്കാൻ ശ്രമിച്ചാൽ വീണ്ടും യുദ്ധമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

 

അമേരിക്കയുമായുള്ള പുതിയ സമാധാന ധാരണയെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പ്രാരംഭ കരാറിലെത്തിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വലിയ ഇടിവുണ്ടായി. പാകിസ്ഥാന്റെ മധ്യസ്ഥതയിലുള്ള ഈ കരാർ വരും ദിവസങ്ങളിൽ ഔദ്യോഗികമായി ഒപ്പുവെക്കും.

 

 

കോഴിക്കോട് 4 വയസുകാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. വടകര കുറുമ്പയിൽ സ്വദേശി ആയ 4 വയസുകാരിക്ക് ആണ് ഷിഗല്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല.

 

കൊച്ചി സിറ്റി പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സ്കൂൾ ലീഡർമാർക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി ഉപയോഗം തടയുന്നതിനും കലാലയങ്ങളെ ലഹരി വിരുദ്ധമാക്കുന്നതിനും ലക്ഷ്യമിട്ട്, പരിശീലനം ലഭിച്ച 400-ൽ അധികം വിദ്യാർത്ഥികളെ ‘തൂഫാൻ വാരിയേഴ്സ്’ ആയി ചുമതലപ്പെടുത്തും.

 

കൊച്ചി സിറ്റി പോലീസ് പരിധിയിലെ ബാർ ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും രാത്രി 11 മണിക്ക് ശേഷമുള്ള ഡിജെ പാർട്ടികൾക്കും ഉയർന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം 15 ദിവസത്തേക്ക് കൂടി നീട്ടി. നിയമം ലംഘിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

 

മാസപ്പടി കേസിൽ സിഎംആർഎൽ ജോയിന്‍റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്ത, സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്ത എന്നിവരെ ഇഡി ഇന്ന് ചോദ്യം ചെയ്തു.നാളെ പിണറായി വിജയന്‍റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായേക്കും. ഇതുവരെ ഹാജരാകുന്നതിന് വീണ സാവകാശം ചോദിച്ചിട്ടില്ല.

 

ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെയെന്നും തടയുക മാത്രമാണ് ചെയ്തതെന്നും ഇപി ജയരാജൻ പറഞ്ഞു. കോടതിയിൽ എല്ലാക്കാര്യങ്ങളും വിശദീകരിക്കും. താൻ പ്രതിയും പരാതിക്കാരനും ആയിരുന്നില്ലെന്നും തന്റെ പേര് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി.

 

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറാണ് പിടിയിലായത്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ സർക്കാരിന് നൽകാമെന്നും പ്രതിദിനം ഒരു ബസിന് കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടു.സ്ത്രീകൾക്ക് സൗജന്യമായി സർവീസ് നൽകാം, നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

 

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്ഥലം ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് പ്രസിഡന്‍റ് ജയകുമാർ. 75 പേരിൽ 20 പേരുടെ സ്ഥലംമാറ്റമാണ് പുനപരിശോധനക്ക് വിധേയമാക്കാൻ ഇന്ന് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്.എസ്ഐടി ചോദ്യം ചെയ്തതിന്‍റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റി നിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ ജയകുമാർ വിശദീകരിച്ചു.

 

ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു. 77 വയസ്സായിരുന്നു. ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്നു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്.

 

പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോ (ജോൺ-53)യുടെ മരണത്തിൽ സുഹൃത്തുക്കൾ അറസ്റ്റിലായി. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാട്ടിയിൽ വിനു (38), വി കെ ജിനീഷ് (34) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

 

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ റിസർവ് ചെയ്ത സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കണ്ടക്ടർക്ക് മർദ്ദനമേറ്റു. ഡ്യൂട്ടിയിലുണ്ടായിരുന്ന അനീഷ് കെ.എ എന്ന കണ്ടക്ടറെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് യാത്രക്കാർക്കെതിരെ പോലീസ് കേസെടുത്തു.

 

സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കും പാർട്ടിയുടെ വീഴ്ചയിൽ സ്വയം വിമർശനവുമായി രംഗത്ത് . കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്’-തോമസ് ഐസക് എഫ്ബിയിൽ കുറിച്ചു.

 

പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ സ്വദേശി ജിജോയുടെ (53) മരണത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാട്ടിയിൽ വിനു (38), വി. കെ. ജിനീഷ് (34) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

 

വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദിച്ച ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. കൂടുതൽ പ്രതികൾക്കായി വണ്ടിപ്പെരിയാർ പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

 

നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതിക്കും പുന:പരീക്ഷ എഴുതാം. ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് ദില്ലി കോടതി നീറ്റ് എഴുതാൻ അനുമതി നൽകിയത്. പൊലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാം.

 

ഹരിയാനയിലെ ഗുരുഗ്രാമിൽ അനധികൃമായി താമസിച്ച 13 ബംഗ്ലാദേശികൾ അറസ്റ്റിൽ.ചോദ്യം ചെയ്യലിൽ അന്തർദേശീയ ഏജന്റുമാരുടെ സഹായത്തോടെയാണ് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് ഇവർ വെളിപ്പെടുത്തി. ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.

 

ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു.സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

 

അണ്ണാഡിഎംകെയ്ക്ക് കനത്ത പ്രഹരം. മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്ക്കർ എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. രാജി അംഗീകരിച്ചതായി സ്പീക്കർ അറിയിച്ചു. ഇതോടെ നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎമാരുടെ എണ്ണം 42 ആയി.

 

അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവനയിൽ തട്ടിപ്പ് നടന്നെന്ന ആരോപണങ്ങളെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും സംഘം വിലയിരുത്തി, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചു

 

തൃണമൂൽ കോൺ​ഗ്രസിലെ പ്രതിസന്ധിയിൽ മമത പക്ഷത്തെയും വിമതരെയും കേട്ടശേഷം നടപടിയെടുക്കാൻ ലോക്സഭാ സ്പീക്കർ ഓംബിർള. ഇരുവിഭാ​ഗത്തെയും കേൾക്കാൻ സ്പീക്കറുടെ ഓഫീസ് ക്ഷണിച്ചു. വിമതരെ പോലെ എൻസിപിഐയിൽ ചേരില്ലെന്ന് എംഎൽഎമാർ വ്യക്തമാക്കി. വിമതരെ ആരുമറിയാത്ത പാർട്ടിയിൽ ചേർത്തത് അമിത് ഷായുടെ പരിഭ്രാന്തി കാരണമെന്ന് കോൺ​ഗ്രസ് പരിഹസിച്ചു.

 

ജയ്‌പൂരിൽ വെച്ചുണ്ടായ പ്രതിഷേധ പരിപാടിക്കിടെ തനിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദിപ്‌കെ. രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രതിസന്ധിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

 

നീറ്റ് പുനപരീക്ഷയിലെ സൈനിക തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിദ്യാർത്ഥികളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ വിമർശിച്ചു. എന്നാൽ, സുതാര്യത ഉറപ്പാക്കാൻ ഇത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ മറുപടി നൽകി.

 

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അജ്ഞാതര്‍ പോളണ്ടില്‍ വെടിവെച്ചുകൊന്നു. പുടിന്റെ ഭീഷണിയെത്തുടര്‍ന്ന് അഞ്ചു വര്‍ഷം മുമ്പ് പോളണ്ടിലേക്ക് താമസം മാറ്റിയ സെമിയോണ്‍ സ്‌ക്രെപെറ്റ്‌സ്‌കി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന റോബര്‍ട്ട് കുസോവ്‌കോവ് (44) ആണ് കൊല്ലപ്പെട്ടത്.

 

 

സ്ത്രീകളുടെ ലൈംഗികാനന്ദം നിഷേധിക്കുന്ന ‘ചേലാകര്‍മ്മം’ (Female Genital Mutilation – FGM) പൂര്‍ണ്ണമായി നിരോധിച്ച് കൊളംബിയ. ആദിവാസി വനിതാ ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളും വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടത്തിന് ഒടുവിലാണ് കൊളംബിയന്‍ പാര്‍ലമെന്റ് സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കുന്ന നിയമത്തിന് അംഗീകാരം നല്‍കിയത്.

 

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഒൻപത് വയസ്സുകാരിയായ ഓസ്‌ട്രേലിയൻ പെൺകുട്ടി പോലീസ് വെടിയേറ്റു മരിച്ചു. ഹാനിയ അഹമ്മദ് എന്ന പെൺകുട്ടിയാണ് മരിച്ചത്. കവർച്ചക്കാരെന്ന് തെറ്റിദ്ധരിച്ച് പോലീസ് കുടുംബത്തിന്റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

 

 

ഗാസയിലേക്ക് അന്താരാഷ്ട്ര സഹായവുമായി ചെന്ന കപ്പലിലെ സന്നദ്ധപ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മെയ് മാസത്തില്‍ ഗാസയിലേക്ക് പുറപ്പെട്ട ഗ്ലോബല്‍ സുമുദ് സഹായക്കപ്പലിലുണ്ടായിരുന്ന ഓസ്ട്രേലിയന്‍ വനിതാ ആക്ടിവിസ്റ്റുകളുടെ പരാതിയിലാണ് പൊലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്.

 

പാശ്ചാത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഇനിയൊരിക്കലും ലോകത്തെ നിയന്ത്രിക്കാൻ പോകുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ആഗോളശക്തികളുടെ പരമാധികാരവും ആധിപത്യവും അവകാശപ്പെടാനാകില്ലെന്നും പുതിയ ലോകക്രമത്തിൽ ഇന്ത്യയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

 

 

മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് പട ഇന്നിറങ്ങും. ഗ്രൂപ് ഐയിൽ സെനഗൽ ആണ് ഫ്രാൻസിന്റെ എതിരാളികൾ.1998 ലെയും, 2018 ലെയും ലോകകപ്പ് വിജയം ആവർത്തിക്കാൻ തന്നെയാണ് ഇത്തവണ ഫ്രാൻസ് ഒരുങ്ങിയിറങ്ങുന്നത്.

 

ലോകകപ്പ് ചരിത്രത്തിലെ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് സ്ട്രൈക്കർ മൈക്കൽ ഒയാർസബാൽ. ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ദുർബലരായ കേപ് വെർഡെയ്‌ക്കെതിരെ സ്പെയിൻ ഗോൾരഹിത സമനിലയിൽ കുടുങ്ങിയതിന് പിന്നാലെയാണ് താരത്തെ തേടി ഈ അപ്രതീക്ഷിത റെക്കോർഡെത്തിയത്. മത്സരത്തിന്‍റെ ആദ്യ 30 മിനിറ്റിൽ ഒരു തവണ പോലും പന്ത് തൊടാൻ ഒയാർസബാലിന് സാധിച്ചില്ല.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *