ഐപിഎസ് തലപ്പത്ത് മാറ്റങ്ങളുമായി ഉത്തരവിറങ്ങി. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോ ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയാകും. കണ്ണൂർ റേഞ്ച് ഡിഐജിയായി കെ കാർത്തിക്കിനെയും തൃശൂര്‍ റേഞ്ച് ഡിഐജിയായി ടി നാരായണനെയും നിയമിച്ചു. തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസിനെയും നിയമിച്ചു.
