നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറൽ അറിയിച്ചു.വിദ്യാർഥികൾ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങൾ തികച്ചും വ്യാജമാണെന്നും എൻടിഎ വ്യക്തമാക്കി.
നീറ്റിൽ കുട്ടികൾക്ക് മുന്നറിയിപ്പുമായി എൻ ടി എ
