കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ അള്‍ജീരിയക്കെതിരെ തന്റെ ഇരുന്നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ മെസി ഹാട്രിക് തികച്ച് ലോകകപ്പിലെ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തി.16 ഗോളുകളാണ് ഇരുവരുടെയും പേരിലുള്ളത്. നേരത്തെ നടന്ന മത്സരത്തില്‍ സെനഗലിനെതിരെ ഇരട്ട ഗോള്‍ നേടിയതോടെ മെസിയെ മറികടന്ന് മുന്നിലെത്തിയ ഫ്രാൻസിന്റെ എംബാപ്പെയെയും അൾജിരിയക്കെതിരായ ഹാട്രിക്കോടെ മെസി പിന്നിലാക്കി.
ചരിത്രനേട്ടവുമായി ലിയോണല്‍ മെസി
