Posted inപുസ്തകങ്ങൾ

ചിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

എഴുത്തുകാരനും നര്‍മ്മപ്രഭാഷകനുമായ വി.സുരേശന്റെ പുതിയ നര്‍മ്മ കഥാസമാഹാരം. ചിരിയിലൂടെ വിവിധ സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുകയും, നന്മതിന്മകളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന, സിന്‍ഗിള്‍ വിന്‍ഡോ കൗണ്ടര്‍, വിഗ്രഹമോഷണം, പൊറിഞ്ചുസാറിന്റെ പരീക്ഷ, വിഷുക്കെണി, റോബോട്ട് ഹോട്ടല്‍ തുടങ്ങിയ ഇരുപതില്‍പ്പരം കഥകള്‍. ഹാസ്യം തുളുമ്പുന്ന അവതരണശൈലി, ഉചിതമായ നര്‍മ്മഭാഷണങ്ങള്‍, പരിചിതമായ പ്രമേയങ്ങള്‍, ലാളിത്യമാര്‍ന്ന രചനാവൈഭവം ഇവയെല്ലാംകൊണ്ട് അനുഗ്രഹീതമാണ് ഈ രചനകള്‍. ‘ചിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍’. വി സുരേശന്‍. പരിധി പബ്‌ളിക്കേഷന്‍സ്. വില 190 രൂപ.

Posted inആരോഗ്യം

പതിവായി നീന്താന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പതിവായി നീന്താന്‍ പോകുന്ന ആളുകള്‍ നീന്തല്‍ക്കുളത്തില്‍ പോകുന്നതിന് മുമ്പും ശേഷവും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവരുടെ ചര്‍മ്മത്തെയും മുടിയെയും സംരക്ഷിക്കാന്‍ കഴിയും. പതിവായി നീന്തുന്നവര്‍ക്ക് വരണ്ടതും ചൊറിച്ചിലുമുള്ള ചര്‍മ്മം, മങ്ങിയ മുടി, അറ്റം പിളരല്‍, മുടി പൊട്ടല്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. സെന്‍സിറ്റീവ് ചര്‍മ്മം, എക്‌സിമ, അല്ലെങ്കില്‍ കളര്‍ ചെയ്ത മുടി എന്നിവയുള്ള ആളുകളില്‍ ഇതിന്റെ ഫലങ്ങള്‍ കൂടുതല്‍ പ്രകടമാകും. നീന്തലിന് പോകുന്നതിന് മുമ്പ് ഒരു ചെറിയ തയ്യാറെടുപ്പ് നടത്തുന്നത് ക്ലോറിന്‍ എക്‌സ്‌പോഷര്‍ ഗണ്യമായി കുറയ്ക്കും. നീന്തലിന് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

        അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ മഴ വടക്കൻ ജില്ലകളിലേക്കും വ്യാപിക്കും   രാജ്യസഭ സീറ്റ് ലഭിക്കാത്തതിനാൽ ജോർജ് കുര്യന് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായേക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടനയിൽ സുരേഷ് ഗോപി തുടരാനാണ് സാധ്യത. കേരളത്തിൽ നിന്ന് സദാനന്ദൻ മാസ്റ്റർ, അനിൽ ആന്റണി എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ക്ഷേമപെൻഷൻ ഇനി വീട്ടിൽ കൊണ്ട് തരില്ലെന്ന് തോമസ് ഐസക്

<span;>‎കേരളത്തിൽ ഒരു ഇന്ദിരാ ​ഗ്യാരൻ്റിയും നടപ്പിലാക്കാൻ പോകുന്നില്ലെന്ന് ധവളപത്രത്തിൽ വ്യക്തമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം ടി എം തോമസ് ഐസക്. ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാകും പൊതുമേഖല സ്ഥാപനങ്ങൾ പലതും സ്വകാര്യവൽക്കരിക്കുകയും പൂട്ടുകയും ചെയ്യുമെന്ന്  ധവളപത്രത്തിൽ വ്യക്തമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ബി ബി ഗോപകുമാർ

‎കേന്ദ്രസർക്കാർ പണം നൽകുന്നില്ല എന്ന് പറയുന്നതിലാണ് രണ്ടു മുന്നണികളും യോജിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇരുമുന്നണികളും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‎തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ. മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ചു പ്രതികൾ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നൽകാതെ വഞ്ചിച്ചു എന്നുമാണ് പരാതി. ‎ ‎

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിന് ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിന് ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അതിൻ്റെ ബാധ്യത കെഎസ്ആർടിസിയുടെ യുടെ മുകളിൽ വറില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ധവളപത്രം, രാഷ്ട്രീയരേഖയോ കുറ്റപത്രമോ അല്ല, ധനസ്ഥിതി സംബന്ധിച്ച അടിസ്ഥാന രേഖയാണ്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത ജി എസ് ഡി പി യുടെ 35.5 ശതമാനമാണ്. ദേശീയ ശരാശരി 29.2% ആണ്. സംസ്ഥാനത്തിന്റെ പലിശ ചെലവ് മൊത്തം വരുമാനച്ചെലവിന്റെ 17.73% ആണ്. ദേശീയ ശരാശരി 11.99%, വികസന […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 4, വ്യാഴം

  കേരളത്തിന്റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ. 48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തിലാണ് ഈ വിവരങ്ങള്‍. കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത. ജീവനക്കാരുടെ ഡിഎ ഇനത്തില്‍ 21,670 കോടി രൂപയും പെന്‍ഷന്‍കാരുടെ ഡിആര്‍ ഇനത്തില്‍ 14,387 കോടി രൂപയും കുടിശ്ശികയാണ്. കരാറുകാരുടെ ബില്ലുകള്‍, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സപ്ലൈകോ തുടങ്ങിയവ ഉള്‍പ്പെടെ ആകെ 48,733 കോടി രൂപയുടെ കുടിശ്ശികയുണ്ട്. വരുമാനത്തിന്റെ 77 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ധവളപത്രം എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്ന് മുഖ്യമന്ത്രി

ധവളപത്രം എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്ന പിണറായി വിജയനറെ പരാമർശത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മെയിൽ ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും വിഡി സതീശൻ സഭയിൽ പറഞ്ഞു. സാമ്പത്തികാവസ്ഥയ്ക്ക് മാറ്റം വേണം. കേരളം വളരെ മോശം അവസ്ഥയിലാണെന്നും സതീശന്‍ പറഞ്ഞു.