പ്രശാന്ത് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സത്യത്തില്‍ സംഭവിച്ചത്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇത് ഗ്രാമീണ പശ്ചാത്തലത്തില്‍ നിധി വേട്ടയെ പ്രധാന വിഷയമാക്കിയുള്ള ഒരു കുടുംബ വിനോദ ചിത്രമായിരിക്കും. കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് ബെന്നി ഫെര്‍ണാണ്ടസ്, കാവാലം ശ്രീകുമാര്‍, മധു പോള്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആകാശ് മേനോന്‍, ദില്‍ഷാന, ദിലീഷ് പോത്തന്‍,ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി.ജി. രവി, ജോജി ജോണ്‍, നസീര്‍ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവന്‍ റഹ്മാന്‍, ജയകൃഷ്ണന്‍, വിജിലേഷ്, സിനോജ് വര്‍ഗീസ്, ജി. സുരേഷ് കുമാര്‍, ശിവന്‍ സോപാനം, പുളിയനം പൗലോസ്, ഭാസ്‌കര്‍ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല,ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രന്‍, പാര്‍വതി രാജന്‍ ശങ്കരാടി, സുഷമ അജയന്‍, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
