‘ടിയാന്‍’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തന്‍ കാട്’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. ആക്ഷനും, ഡ്രാമയും സെന്റിമെന്റ്സും കലര്‍ന്ന ഒരു പക്കാ പൊളിറ്റിക്കല്‍ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ആര്യ നായകനായെത്തുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. മുരളി ഗോപി, നിഖില വിമല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമാണ് ചിത്രമൊരുക്കുന്നത്. ജൂണ്‍ 25 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍. ഇന്ദ്രന്‍സ്, ദേവ് മോഹന്‍, അപ്പാനി ശരത്, വിജയരാഘവന്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, പുഷ്പ സിനിമയിലെ സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
‘അനന്തന്‍ കാട്’ സിനിമയുടെ ട്രെയ്‌ലര്‍
