w 412h 232croprect 9x0x802x450imgid 01jzm9dd4kzdbhkpzfqwxrvzbkimgname private bus strike 1751953880211

സ്വകാര്യബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ സർക്കാരിന് നൽകാമെന്നും പ്രതിദിനം ഒരു ബസിന് കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടു. ഡ്രൈവറെ സ്വകാര്യ ബസുടമ നിയമിക്കും. കണ്ടക്ടറെ സർക്കാർ നിയമിക്കണം. റോഡ് നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി സ്വകാര്യ ബസ് ഉടമ വഹിക്കും. സ്ത്രീകൾക്ക് സൗജന്യമായി സർവീസ് നൽകാം, നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ നിർദേശങ്ങൾ അം​ഗീകരിക്കാത്ത പക്ഷം ഈ മാസം 30 മുതൽ സ്വകാര്യ ബസ് സർവീസുകൾ നിന്നുപോകുന്ന സാഹചര്യമാണെന്നും ഫെഡ‍റേഷൻ ഭാരവാഹികൾ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *