ഇൻഡിഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെയെന്നും തടയുക മാത്രമാണ് ചെയ്തതെന്നും ഇപി ജയരാജൻ പറഞ്ഞു. കോടതിയിൽ എല്ലാക്കാര്യങ്ങളും വിശദീകരിക്കും. താൻ പ്രതിയും പരാതിക്കാരനും ആയിരുന്നില്ലെന്നും തന്റെ പേര് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി. തന്നെ വിചാരണ ചെയ്തിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം. കോടതിയിൽ കാര്യങ്ങൾ എല്ലാം വിശദീകരിക്കും. പോലീസിലായിരുന്നു പരാതിക്കാർ പരാതി നൽകേണ്ടിയിരുന്നത്.
ഇൻഡിഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരിച്ചു ഇ പി ജയരാജൻ
