സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,875 രൂപയും പവന് 120 രൂപ കുറഞ്ഞ് 1,11,000 രൂപയുമായി. അതേസമയം ഇന്നലെ പവന് പവന് 1,800 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,400 രൂപയും 14 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,880 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,725 രൂപയിലെത്തി. വെളളി വില ഗ്രാമിന് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,311 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളും യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകളും എണ്ണവിലയില്‍ ഉണ്ടാക്കിയ ഇടിവുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. വരും ദിവസങ്ങളില്‍ യു.എസ് പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും ചൈന ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ശേഖരണവും അന്താരാഷ്ട്ര വിപണിയിലെ വിലയെ കൂടുതല്‍ സ്വാധീനിച്ചേക്കും.
