രുചിയോടൊപ്പം പ്രോട്ടീനും ഫൈബറും വൈറ്റമിനുകളും ധാതുക്കളും തുടങ്ങിയ പോഷകങ്ങളും അടങ്ങിയതാണ് കടലമാവ്. കടലമാവില്‍ സസ്യാധിഷ്ഠിത പ്രോട്ടീന്‍ ധാരാളമുണ്ട്. പേശികളുടെ നിര്‍മാണത്തിന് ഇത് സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും ശരീരത്തിലെ കേടുപാടുകള്‍ പരിഹരിക്കാനും ശരീരവളര്‍ച്ചയ്ക്കും ഇത് സഹായകമാണ്. കടലമാവിലടങ്ങിയ നാരുകള്‍ മലബന്ധം അകറ്റുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ബവല്‍ മൂവ്‌മെന്റ് സുഗമമാക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും കടലമാവ് സഹായിക്കും. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ കടലമാവിലുണ്ട്. ഇത് രക്തസമ്മര്‍ദത്തിന്റെ തോത് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. കടലമാവിലടങ്ങിയ നാരുകള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായകമാണ്. ഭക്ഷണമായി മാത്രമല്ല ചര്‍മസംരക്ഷണത്തിനും കടലമാവ് ഉപയോഗിക്കുന്നു. കടലമാവിലടങ്ങിയ പോഷകങ്ങളും അതിന്റെ ക്ലെന്‍സിങ്ങ് ഗുണങ്ങളും ചര്‍മത്തിന്റെ ടെക്‌സ്ചര്‍ മെച്ചപ്പെടുത്താനും അമിതമായ എണ്ണമയം നീക്കാനും സഹായിക്കും. പ്രഭാതഭക്ഷണമായും ലഘുഭക്ഷണമായും കഴിക്കാവുന്ന പ്രോട്ടീന്‍ റിച്ച് ആയ ഒന്നാണിത്. കാര്‍ബ്‌സ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളമടങ്ങിയതുമായ ഒരു ആരോഗ്യഭക്ഷണമാണിത്. സൂപ്പ്, ചില കറികള്‍, ഗ്രേവികള്‍ ഇവയ്ക്ക് കൊഴുപ്പ് കൂട്ടാന്‍ കോണ്‍ഫ്‌ലോറിനും മൈദയ്ക്കും പകരം കടലമാവ് ചേര്‍ക്കുന്നത് ആരോഗ്യത്തോടൊപ്പം പോഷണവും നല്‍കും.
സസ്യാധിഷ്ഠിത പ്രോട്ടീന്‍ ധാരാളമുള്ള കടലമാവ്
