നെല്ലിപ്പാടം എന്ന ഒരു ചെറിയ ഗ്രാമത്തില്‍ അപ്രതീക്ഷിതമായി, ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തുന്ന ഒരു മൃതദേഹത്തിനെ ആസ്പദമാക്കിയാണ് നോവല്‍ വികസിക്കുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി നടക്കുന്ന ആ ഗ്രാമത്തിലെ മനുഷ്യരുടെ സമാധാനം നഷ്ടമാകുന്നു. തുടര്‍ന്ന് നടക്കുന്ന അനേകം വിചിത്രമായ സംഭവങ്ങള്‍ക്കൊടുവില്‍ താരി എന്ന പെണ്‍കുട്ടിയുടെ ദുരൂഹമായ മരണത്തിലേക്ക് കഥ നീങ്ങുന്നു. അവളുടെ മരണത്തിന് കാരണക്കാരായവര്‍ ഒന്നൊന്നായി, ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പ്രണയവും പ്രതികാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ഹൊറര്‍ ത്രില്ലറാണ് ഈ നോവല്‍. ‘താരി’. അര്‍ജുന്‍ തുങ്ക. ഡിസി ബുക്‌സ്. വില 266 രൂപ.
താരി
