”ദ എന്ന മുത്തച്ഛന്‍ ഫ്‌ളാറ്റില്‍ അദ്ദേഹത്തിന്റെ മുറിയില്‍ കട്ടിലില്‍ ചമ്രംപടിഞ്ഞ് കണ്ണുകള്‍ അടച്ച് ഇരിക്കെയാണ് കുട്ടികള്‍ ചെന്നത്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ശബ്ദമൊന്നും ഉണ്ടാക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. എങ്കിലും അവര്‍ ചെന്നത് അദ്ദേഹം അറിഞ്ഞു, കണ്ണു തുറന്നു ചിരിച്ചു. അവരെ തന്റെ ഇരുവശവുമായി പിടിച്ചിരുത്തി ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു: നിങ്ങള്‍ക്ക് ആരോടെങ്കിലും വിരോധം ഉണ്ടോ?”. ജാനും ജിനും മുത്തച്ഛനും യാന്ത്രികലോകത്തിലെ വിചാരവികാരങ്ങളുമെല്ലാം അതീവഹൃദ്യമായി ബാലമനസ്സുകളെ അനുഭവിപ്പിക്കുന്ന കൊച്ചുനോവല്‍. ‘പുത്തന്‍ പുലരി’. സി രാധാകൃഷ്ണന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 105 […]
ഇന്നോവ ക്രിസ്റ്റയുടെ 2026 പതിപ്പ് പുറത്തിറക്കി
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവരുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ 2026 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. 19.72 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ജനപ്രിയ എംപിവിയുടെ പുതിയ അപ്‌ഡേറ്റില്‍ ഡിസൈനിലെ ചെറിയ മാറ്റങ്ങള്‍, കൂടുതല്‍ സൗകര്യപ്രദമായ ഫീച്ചറുകള്‍, പുതുക്കിയ കാബിന്‍ തീം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൊയോട്ട ഇലക്ട്രിക് വാഹനങ്ങളിലേക്ക് ക്രമേണ മാറുന്നതിനാല്‍ 2027 ഓടേ ഇന്നോവ ക്രിസ്റ്റ നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് കരുത്തേകുന്നത് ടൊയോട്ടയുടെ പരീക്ഷിച്ച് വിജയിച്ച 2.4 ലിറ്റര്‍ […]
പതിവായി ഫ്രഞ്ച് ഫ്രൈസ് കഴിച്ചാല്‍ ടൈപ്പ് 2 പ്രമേഹം
പതിവായി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടാമെന്ന് പഠനം. ഫ്രഞ്ച് ഫ്രൈസിന്റെ പതിവ് ഉപഭോഗം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. 37 വര്‍ഷത്തെ കാലയളവില്‍ യുഎസില്‍ നടത്തിയ മൂന്ന് കൂട്ടായ പഠനങ്ങളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. വിപുലമായ തുടര്‍പരിശോധനയില്‍ 22,299 പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം കണ്ടെത്തി. മൊത്തം ഉരുളക്കിഴങ്ങ് ഉപഭോഗത്തെ വിശാലമായ ഒരു വിഭാഗമായി ഗവേഷകര്‍ അവലോകനം ചെയ്തപ്പോള്‍ ആഴ്ചയില്‍ കഴിക്കുന്ന […]
രാത്രി വാർത്തകൾ
സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടർന്ന് അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പല ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6 ശനി) അവധി പ്രഖ്യാപിച്ചു. ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അതാത് ജില്ല കളക്ടർമാർ അവധി […]
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു
പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും വസതിയിൽ നടന്ന റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരായ പ്രതികളെയാണ് പിണറായിയുടെ വീടിന് മുന്നിലെത്തിച്ച് തെളിവെടുത്തത്. സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്.
ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ മന്ത്രി
ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ മന്ത്രി . പെൻഷൻ ഉയർത്തരുതെന്ന് യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണെങ്കിലും പെൻഷൻ പ്രായം ഉയർത്തരുതെന്നും പെൻഷൻ പ്രായം ഉയർത്തിയ സർക്കാരാണ് കഴിഞ്ഞ വർഷത്തേതെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തരുത് എന്നതാണ് യൂത്ത് കോൺഗ്രസ് നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്ക് വനം വകുപ്പിൽ നിന്ന് സൂ വകുപ്പിലേക്ക് മാറ്റുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ധവളപത്രം പുറത്തിറക്കിയതിൽ ഗുരുതര ആരോപണവുമായി ഡോ. തോമസ് ഐസക്
ധവളപത്രം പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് ആരോപണവുമായി ഡോ. തോമസ് ഐസക്. എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് രേഖകൾ വിശകലനം ചെയ്തതെന്നും ഗണ്യമായ ഭാഗം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. സീക്രട്ട് സെഷനിലെ രേഖ അത്രയും പൊതു ഇടത്തിലെത്തിച്ചു. വിഡി സതീശൻ ഈ സാഹചര്യം വിശദീകരിക്കണമെന്നും ധനകാര്യ വിഭാഗത്തിലെ സീക്രട്ട് സെക്ഷനിലെ രേഖകൾ പുറത്ത് പോയതിൽ സ്പീക്കറുടെ തീരുമാനം കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ച് എസ് ഐ റ്റി
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം ആരംഭിച്ചു. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരമെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ എസ് പി ടി ഫറാഷ് പറഞ്ഞു. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും. കേസിൽ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവർത്തകൻ സി കെ കാസിമിന്റെയും മൊഴിയെടുക്കും.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളെ നാളെ വൈകിട്ട് നാല് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് എസ്ഐടി പ്രതികളെ ചോദ്യം ചെയ്യും. കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. കുറ്റപത്രം ഉൾപ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിലെ നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഇഡി ഡയറക്ടർ
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം പൂർത്തിയായി. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി ചർച്ച ചെയ്ത യോഗം, നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി. കോടതിയിൽ നിന്ന് അനുകൂല വിധി വന്ന സാഹചര്യത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാൻ ഇഡി ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതാണ് ഇഡിക്ക് നിർണ്ണായകമായത്.
