ഹോര്‍മുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന്‍ എണ്ണക്കപ്പലുകള്‍ പുറത്തേക്ക് കടന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്കായുള്ള പ്രാഥമിക ധാരണാപത്രത്തില്‍ ഒപ്പുവെക്കാനിരിക്കെയാണ് രണ്ട് മാസത്തിനിടയിലെ ഇറാന്റെ ആദ്യത്തെ ക്രൂഡ് ഓയില്‍ കയറ്റുമതി രേഖപ്പെടുത്തിയത്. രാജ്യാന്തര കപ്പല്‍ ഗതാഗത നിരീക്ഷണ വെബ്‌സൈറ്റായ ‘ടാങ്കര്‍ ട്രാക്കേഴ്‌സ്’ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഈ വിവരം പുറത്തുവിട്ടത്.
ഹോര്‍മുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന്‍ എണ്ണക്കപ്പലുകള്‍ പുറത്തേക്ക് കടന്നു
