കരുവന്നൂർ ഇഡി കേസിൽ വിചാരണക്ക് ഹാജരാകണമെന്ന് പിഎംഎൽഎ കോടതി നിർദേശത്തിന് പിന്നാലെ നിയമപരമായി മുന്നോട്ടുപോകുമെന്നും പിഎംഎൽഎ കോടതി പ്രോസിക്യൂഷന്റെ വാദമാണ് അംഗീകരിച്ചതെന്നും എംഎൽഎ എ.സി. മൊയ്തീൻ. രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും രാഷ്ട്രീയമായി ബിജെപിയും പ്രതിപക്ഷവും ഇത് ഉപയോഗിക്കുന്നുവെന്നും മൊയ്തീൻ പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ഇഡി അന്വേഷണങ്ങളിൽ ബിജെപിക്ക് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയുടെ തർക്ക പരിഹാര സമിതിയിൽ മൂന്നു പേർ കൂടി
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവച്ചതിന് പിന്നാലെ നടി അൻസിബയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തർക്കപരിഹാരത്തിനായി കമ്മിറ്റിവേണമെന്ന അൻസിബയുടെ ആവശ്യത്തെ തുടർന്ന് സമിതിയിൽ രമേശ് പിഷാരടിയെയും പൊന്നമ്മ ബാബുവിനേയും മുത്തുമണിയേയും ഉൾപ്പെടുത്തി. പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെയാണ് മൂന്ന് പേരെ കൂടി ഉൾപ്പെടുത്തിയത്. അതേസമയം ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി എന്താകും എന്നറിയില്ലെന്നും ചാരിറ്റി മാത്രമല്ല, അംഗങ്ങൾ തമ്മിലെ പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ടെന്ന് അൻസിബ പറഞ്ഞു.
സിബിഎസ്ഇ പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തില്‍ കോഎംപ്റ്റ് തുടരും
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തില്‍ സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും. കോഎംപ്റ്റ് സെര്‍വറുകളില്‍ നിന്ന് ഉത്തരക്കടലാസിന്റെ വിവരങ്ങളും രേഖകളും സിബിഎസ്ഇ സെര്‍വറുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.മൂല്യനിര്‍ണയത്തിനായി ഒഎസ്എം പ്ലാറ്റ്ഫോം ഉപയോഗിക്കും. പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലിലെ സൈബര്‍ ആക്രമണത്തില്‍ സിബിഎസ്ഇ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 6, ശനി
യുഡിഎഫ് സര്‍ക്കാര്‍ പരിഗണിക്കുന്ന അതിവേഗ റെയില്‍പാത പദ്ധതിയുടെ പഠനത്തിന് നാലംഗ സമിതി രൂപീകരിച്ചു. ഗതാഗത സെക്രട്ടറി അധ്യക്ഷനാകുന്ന സമിതി മെട്രോമാന്‍ ഇ ശ്രീധരന്‍ സമര്‍പ്പിച്ച ബദല്‍ പദ്ധതിയുടെ ഗുണദോഷങ്ങള്‍ വിശദമായി പഠിക്കും. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ബന്ധപ്പെട്ടപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി കൈയ്യൊഴിഞ്ഞു. ഉപനേതൃസ്ഥാനത്തിന്റെ കാര്യം കേരളത്തില്‍ തീരുമാനിക്കട്ടെയെന്നാണ് എം.എ.ബേബി പ്രതികരിച്ചത്. നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച കേസില്‍ […]
ഡൽഹിയിൽ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം
കേന്ദ്രവിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഇന്ന് രാവിലെയാണ് അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. കനത്ത സുരക്ഷയില്‍ രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അഭിജീത് ദീപ്‌കെ, ഭരണഘടനാശില്‍പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ ആത്മകഥ ഉയര്‍ത്തിയാണ് വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി, പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പകരം ജന്തര്‍ മന്തറിലെ സമരവേദിയിലേക്കാണ് അഭിജീത് […]
സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് 2,200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 275 രൂപ കുറഞ്ഞ് 14,000 രൂപയും പവന് 2,200 രൂപ താഴ്ന്ന് 1,12,000 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 225 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തി 14 കാരറ്റിന് ഗ്രാമിന് 8,960 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,775 രൂപയുമാണ് വില. വെള്ളി വിലയും ഇടിവിലാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 265 രൂപയായി. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഏകദേശം 3.6% ഇടിഞ്ഞ് ഔണ്‍സിന് […]
‘കോസ്മിക് കിസ്സ്’ കാണാം ആകാശത്ത്
സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങളായ ശുക്രനും വ്യാഴവും അടുത്തടുത്ത് വരുന്ന അപൂര്‍വ പ്രതിഭാസം ജൂണ്‍ 8, 9 തീയതികളില്‍ ആകാശത്ത് ദൃശ്യമാകും. ശാസ്ത്രലോകം ‘കോസ്മിക് കിസ്സ്’ അല്ലെങ്കില്‍ ‘പ്ലാനറ്ററി കണ്‍ജങ്ഷന്‍’ എന്ന് വിളിക്കുന്ന ഈ പ്രതിഭാസം നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ കാണാന്‍ സാധിക്കും. ടെലിസ്‌കോപ്പോ മറ്റ് പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ തന്നെ സാധാരണക്കാര്‍ക്ക് ഈ കാഴ്ച ആസ്വദിക്കാം. സൂര്യനസ്തമിച്ച് കഴിഞ്ഞ് തൊട്ടുപിന്നാലെ പടിഞ്ഞാറന്‍ ആകാശത്ത് നോക്കിയാല്‍ ഈ അത്ഭുത കാഴ്ച കാണാം. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ […]
ചിദംബരം ഒരുക്കുന്ന ചിത്രം ‘ബാലന്‍’ ട്രെയ്ലര്‍
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കുന്ന ‘ബാലന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നു. ദുരൂഹതകള്‍ നിറഞ്ഞതാണ് ട്രെയിലര്‍. ഫീല്‍ ഗുഡ് പ്രതീക്ഷിച്ച ആരാധകര്‍ ട്രെയിലറിലെ ത്രില്ലര്‍ മൂഡ് കണ്ട് ഞെട്ടിയിരിക്കുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗണ്‍, സൂര്യ, നാഗ ചൈതന്യ, രാജ് ബി ഷെട്ടി എന്നിവരാണ് മറ്റ് ഭാഷയിലെ ട്രെയിലറുകള്‍ പുറത്തിറക്കിയത്. ചിത്രം ജൂണ്‍ 19 ന് തിയേറ്ററുകളിലെത്തും. സംവിധായകന്‍ ജിത്തു മാധവനാണ് […]
‘അതിരടി’ ജൂണ്‍ 19 മുതല്‍ സോണി ലിവിലൂടെ
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ഒരുക്കിയ ചിത്രം ‘അതിരടി’ ഒടിടി സ്ട്രീമിംഗ് ഡേറ്റ് പുറത്ത്. ക്യാംപസ് എന്റര്‍ടെയ്നറായി തിയേറ്ററുകളില്‍ എത്തിയ ചിത്രം ആഗോള കളക്ഷനായി 67 കോടിയോളം സ്വന്തമാക്കിയിരുന്നു. സാംകുട്ടി എന്ന കഥാപാത്രമായി ബേസില്‍ ചിത്രത്തില്‍ എത്തിയപ്പോള്‍ ശ്രീക്കുട്ടന്‍ വെള്ളായണി എന്ന വില്ലന്‍ കഥാപാത്രമായി ടൊവിനോ തോമസും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മെയ് 14 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സോണി ലിവിലൂടെ ജൂണ്‍ 19 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഒരു പക്കാ […]
എഥനോളില്‍ ഓടുന്ന എച്ച്എഫ് ഡീലക്സ്
സ്പ്ലെന്‍ഡര്‍ പ്ലസ് ഫ്ലെക്സ് ഫ്യുവലിന് പുറമേ എഥനോളില്‍ ഓടുന്ന മറ്റൊരു ബൈക്ക് കൂടി പുറത്തിറക്കി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. എച്ച്എഫ് ഡീലക്സ് ബൈക്കിന്റെ ഫ്ലെക്സ് ഫ്യുവല്‍ വകഭേദമാണ് കമ്പനി ലോഞ്ച് ചെയ്തത്. 72,792 രൂപയാണ് വില. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഈ ഫ്ലെക്സ് ഫ്യുവല്‍ വകഭേദത്തിന്, അടിസ്ഥാന എച്ച്എഫ് ഡീലക്സ് മോഡലിനേക്കാള്‍ 13,315 രൂപയും എച്ച്എഫ് ഡീലക്സ് പ്രോ […]
