സാങ്കേതിക ലോകം അത്യാധുനിക എഐ സംവിധാനങ്ങളുടെ ഗവേഷണവുമായി മുന്നേറുന്നതിനിടെ, ഇതിന്റെ അപകട സാധ്യത ചൂണ്ടിക്കാട്ടി പ്രമുഖ എഐ കമ്പനികളിലൊന്നായ ആന്ത്രോപിക് രംഗത്ത്. എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യ സമൂഹത്തിന്റെയും നിയന്ത്രണ സംവിധാനങ്ങളുടെയും ശേഷിയെ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. എഐ വികസനത്തിന്റെ വേഗം കുറയ്ക്കാനോ നിര്‍ത്തിവെക്കാനോ ലോകം തയ്യാറാകണമെന്ന് ആന്ത്രോപിക് ആവശ്യപ്പെട്ടു. ഗവേഷണ പ്രബന്ധത്തിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. കമ്പനിയുടെ വിലയിരുത്തല്‍ പ്രകാരം, എഐ സംവിധാനങ്ങള്‍ക്ക് സ്വതന്ത്രമായി വിവിധ ജോലികള്‍ നിര്‍വഹിക്കാനുള്ള കഴിവ് ഓരോ നാല് മാസത്തിലും […]
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഓണത്തിന്
നിവിന്‍ പോളിയുടെ റോം – കോം ജോണര്‍ ചിത്രമായ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഓണത്തിന് തന്നെയെന്ന് ഉറപ്പിച്ചുകൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിനും മമിതയും ഒന്നിച്ചുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സംവിധായകനായ ഗിരീഷ് എ ഡിക്കൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ മമിത ബൈജു ആണ് നായികയായെത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. […]
‘ലര്‍ക്ക്’ എന്ന സിനിമയുടെ പ്രൊമോ ഗാനം
മനുഷ്യനും മൃഗങ്ങളുമായുള്ള സംഘര്‍ഷത്തിന്റെ കഥ പറയുന്ന ‘ലര്‍ക്ക്’ എന്ന സിനിമയുടെ പ്രൊമോ ഗാനം റിലീസായി. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന, എം.എ. നിഷാദ് കഥ, സംവിധാനം നിര്‍വ്വഹിച്ച സിനിമ അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തും. ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ‘ഐസ് ഓണ്‍ ദ പ്രേ’ എന്ന ഈ ഇംഗ്ലീഷ് ഗാനത്തിന്റെ വരികള്‍ തിരക്കഥാകൃത്ത് കൂടിയായ ജുബിന്‍ ജേക്കബിന്റേതാണ്. ഈണമൊരുക്കിയിരിക്കുന്നത് പ്രകാശ് അലക്‌സാണ്. ‘ലര്‍ക്ക്’ ഇതിനോടകം […]
മണ്‍സൂണ്‍ ഓഫറുകളുമായി കാര്‍ കമ്പനികള്‍
മണ്‍സൂണ്‍ ഓഫറുകളുമായി മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്സ് കമ്പനികള്‍. ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടുമായി മാരുതിയാണ് മുന്നില്‍. മൊത്തം 2.15 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഇന്‍വിക്റ്റോയ്ക്ക് നല്‍കുന്നത്. ഗ്രാന്‍ഡ് വിറ്റാര പെട്രോള്‍ വേരിയന്റുകള്‍ക്ക് 85,000 രൂപ മുതല്‍ 1.35 ലക്ഷം രൂപ വരെയും ഇഗ്നിസ്, ജിംനി എന്നിവയ്ക്ക് 45,000 രൂപ വരെയും, ബലേനോയ്ക്ക് 40,000 രൂപ വരെയും, ഫ്രോങ്ക്‌സിന് വേരിയന്റ് അനുസരിച്ച് 25,000 രൂപ വരെയും ഡിസ്‌കൗണ്ട് ലഭ്യമാണ്. ഹ്യുണ്ടായി ക്രെറ്റയുടെ ചില പെട്രോള്‍ വേരിയന്റുകള്‍ക്ക് […]
കാള്‍ മാര്‍ക്സിന്റെ അവസാനവര്‍ഷങ്ങള്‍
മാര്‍ക്സിന്റെ ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാനകാലത്ത്, മാര്‍ക്സ് തന്റെ കൃതികള്‍ പൂര്‍ത്തിയാക്കുന്നതില്‍നിന്നു പിന്മാറി എന്നുപോലും തെറ്റിദ്ധരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തില്‍ മാര്‍ക്സ് എന്താണു ചെയ്തിരുന്നത്? എന്താണു ചിന്തിച്ചിരുന്നത്? ആ അറിയപ്പെടാത്ത അദ്ധ്യായത്തിലേക്കു വെളിച്ചംവീശുന്ന പുസ്തകം. ‘കാള്‍ മാര്‍ക്സിന്റെ അവസാനവര്‍ഷങ്ങള്‍’. മാഴ്‌സലോ മുസ്‌തോ. പരിഭാഷ – ടി.നാരായണന്‍ വട്ടോളി. മാതൃഭൂമി. വില 306 രൂപ.
പ്രമേഹ രോഗികളുടെ ദൈനംദിന ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം
പ്രമേഹ രോഗികള്‍ അവരുടെ ദൈംദിന ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. ചീര, മുരിങ്ങയില എന്നിവയില്‍ ധാരാളം ഭക്ഷ്യനാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പോഷകമൂല്യം കുറഞ്ഞ വെള്ള അരി, മൈദ എന്നിവയ്ക്ക് പകരം ബ്രൗണ്‍ റൈസ്, ഓട്‌സ്, റാഗി, ചോളം എന്നിവ പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ചെറുപയര്‍, കടല, തുവരപ്പരിപ്പ്, ഉഴുന്ന് പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിര്‍ബന്ധമായും വേണം. ബദാം, വാല്‍നട്ട്, പിസ്ത, […]
രാത്രി വാർത്തകൾ
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി രാഹുൽ ഗാന്ധി തറക്കല്ലിട്ട കോൺഗ്രസിൻ്റെ ഭവന പദ്ധതി നൂറു ദിവസം പിന്നിട്ടിട്ടും തുടങ്ങിയില്ലെന്ന് സിപിഎം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് നാടകം മാത്രമായിരുന്നെന്നും കോടികൾ പിരിച്ച് ദുരുപയോഗം ചെയ്തെന്നും സിപിഎം വിമർശിക്കുന്നു. കാസർകോട് ആദൂർ സഞ്ചക്കടവിൽ വീടിന്റെ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (14), മുൻസീർ (10) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്. വന്യജീവി ആക്രമണങ്ങൾ […]
കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം കൂടി താൻ അവരുടെ വീട്ടിൽ ചെന്ന് കണ്ടതാണെന്നും എം വി ഗോവിന്ദൻ വിവരിച്ചു. ആരും തിരിഞ്ഞുനോക്കാതെ ഇരുന്നിട്ടില്ലെന്നും കോടിയേരിയുടെ വീട്ടിൽ ഇടയ്ക്ക് പോകാറുണ്ടെന്നും വ്യക്തമാക്കിയ എം വി ഗോവിന്ദൻ, വിനോദിനി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അവർ തന്നെ വ്യക്തമാക്കട്ടെയെന്നും കൂട്ടിച്ചേർത്തു. വിനോദിനി ആർക്കെതിരെയാണ് […]
വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്ന് പിണറായി വിജയൻ
വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്ന് പിണറായി വിജയൻ. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുമെന്ന് പറയുന്ന വീടിന് തറക്കല്ലിട്ടിട്ട് നൂറു ദിവസം
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുമെന്ന് പറയുന്ന വീടിന് തറക്കല്ലിട്ടിട്ട് നൂറു ദിവസം . എന്നാൽ മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ കാട്ടാനത്തോട്ടത്തിൽ വീടു പോയിട്ട് കോൺഗ്രസ് ഇട്ട കല്ലും കാണാനില്ലെന്നാണ് സിപിഎമ്മിന്‍റെ വിമര്‍ശനം. ഫെബ്രുവരി 26നാണ് രാഹുൽ ഗാന്ധിയും സ്ഥലം എംപി പ്രിയങ്കയും ഒന്നിച്ചെത്തി കല്ലിട്ടത്. വീട് നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഭവന പദ്ധതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസിനായിട്ടില്ല.
