1 27

രാജ്യത്തിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) 30,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സെബിക്ക് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചു. യാഥാര്‍ഥ്യമായാല്‍ ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയി മാറും. നിലവിലുള്ള ഓഹരിയുടമകള്‍ അവരുടെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്ന ‘ഓഫര്‍ ഫോര്‍ സെയില്‍’ മാതൃകയിലായിരിക്കും ഐപിഒ നടക്കുക. ഏതാണ്ട് 6 ശതമാനം ഓഹരികളാകും നിലവിലെ ഓഹരി ഉടമകള്‍ പൊതുജനങ്ങള്‍ക്കായി വില്‍ക്കുക. എന്‍എസ്ഇയുടെ വിപണി മൂല്യം 5 ലക്ഷം കോടിയിലേറെയാണ്. 14.89 കോടി ഇക്വിറ്റി ഷെയറുകളാണ് നിലവില്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 2.4 കോടി ഓഹരികള്‍ വിപണിയിലെത്തിക്കുന്ന എസ്ബിഐയാണ് ഏറ്റവും വലിയ വില്‍പ്പനക്കാര്‍. മോര്‍ഗന്‍ സ്റ്റാന്‍ലി 1.6 കോടി ഷെയറുകള്‍ വില്‍ക്കും. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളായ ന്യൂ ഇന്ത്യ അഷ്വറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവ ചേര്‍ന്ന് 3.3 കോടി ഷെയറുകളും ബാങ്ക് ഓഫ് ബറോഡ 1.09 കോടി ഷെയറുകളും വില്‍ക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *