ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ഇതുവരെ, ബ്രൗസറില്‍ വണ്‍-ഓണ്‍-വണ്‍ കോളുകള്‍ മാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോള്‍ ഗ്രൂപ്പ് ചാറ്റുകളില്‍ ഒരു കോള്‍ ബട്ടണ്‍ കാണും. അതില്‍ ക്ലിക്ക് ചെയ്ത് വോയ്‌സ് അല്ലെങ്കില്‍ വീഡിയോ തെരഞ്ഞെടുത്ത് കോള്‍ ചെയ്യാം. ഇനി ഗ്രൂപ്പ് കോളാണ് ചെയ്യുന്നതെങ്കില്‍ അംഗങ്ങളെ സെലക്ട് ചെയ്ത് കോള്‍ ചെയ്യാം. ഒരു ഗ്രൂപ്പ് കോളില്‍ 32 പേരെ വരെ പങ്കെടുപ്പിക്കാം. വാട്‌സ്ആപ്പിന്റെ മൊബൈല്‍ ആപ്പിലും ഡെസ്‌ക്ടോപ്പ് ക്ലയന്റിലും നിങ്ങള്‍ക്ക് ലഭിക്കും. കോളുകളില്‍ ജോയിന്‍ ചെയ്യുന്നതും ഇപ്പോള്‍ എളുപ്പമാണ്. കോള്‍ ലിങ്കുകള്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് ഒരു പ്രത്യേക ‘ഇന്‍വൈറ്റ് ലിങ്ക്’ ഉണ്ടാക്കാം, അത് എല്ലായിടത്തും പങ്കിടാം, ലിങ്ക് ലഭിക്കുന്ന ആര്‍ക്കും അതില്‍ കയറാം. ആരും അവ ഉപയോഗിക്കുന്നില്ലെങ്കില്‍ ലിങ്കുകള്‍ 30 ദിവസത്തിനുശേഷം കാലഹരണപ്പെടും, കൂടാതെ ഹോസ്റ്റിന് ആളുകളെ ഓരോരുത്തരായി അകത്തേക്ക് പ്രവേശിപ്പിക്കാന്‍ ഒരു വെയിറ്റിങ് റൂം ഫീച്ചറുമുണ്ട്. വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും കഴിയും.
