Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം

ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം.ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അത് വിജയകരമായി തകർത്തതായും ഇസ്രായേൽ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗർഭ കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഈ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്

പ്രതിപക്ഷത്തെ പരിഹസിച്ച് ജി സുധാകരൻ

പ്രതിപക്ഷത്തെ പരിഹസിച്ച് ജി സുധാകരൻ . സഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിച്ചപ്പോൾ മറുപടി പറയാൻ ഒരാൾക്കും കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും ജി സുധാകരൻ പറഞ്ഞു. ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ലെന്നും രാജ്യത്ത് കോൺഗ്രസിന്റെ ഊന്നുവടിയിൽ നിൽക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പരിഹസിച്ചു. എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Posted inലേറ്റസ്റ്റ്

സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി

സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി . സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാർ എന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റിനെതിരെയാണ് ആരോപണം. പദ്ധതിക്കായി കേരളത്തിന്‌ കിട്ടിയ 11.91കോടി കാണാനില്ലെന്നാണ് പരാതി. സർക്കാർ വിശദീകരണം തേടിയിട്ടും സ്‌പോർട്സ് കൗൺസിൽ നൽകിയിരുന്നില്ല. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും

നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച നടനെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സലിം കുമാറിൻ്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അദ്ദേഹം സിനിമ മേഖലയിലെ അതികായനായിരുന്നെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ 9 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിർദേശം

കേരള  ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ജൂൺ 9 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദേശം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സലിംകുമാറിന് വിട നൽകി നാട്

നടൻ സലിംകുമാറിന് വിട നൽകി നാട്. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ അദ്ദേഹത്തെ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. ചിതയ്ക്ക് തീക്കൊളുത്തുംമുമ്പ് ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി ഭാര്യ സുനിതയും കണ്ണീരോടെയാണ് സലിംകുമാറിന് വിട നൽകിയത്. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡോ. ബി അശോകിനെയും എൻ പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുത്തു

ഐ എ എസ് ഉദ്യോഗസ്ഥരായ ഡോ. ബി അശോകിനെയും എൻ പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുത്തു. ഇന്നലെയാണ് സതീശൻ സർക്കാർ സസ്പെൻഷൻ പിൻവലിച്ച് ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി എ ജയതിലക് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതോടെ തീരുമാനം പ്രാബല്യത്തിലായി. നേരത്തെ ഇടത് സർക്കാറിനെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിൻറെ തൊട്ടുമുമ്പ് അശോകിനെ സസ്പെൻഡ് ചെയ്തത്. രണ്ട് വർഷമായി പുറത്തുള്ള പ്രശാന്ത് ഇക്കാലയളവിൽ നേരിട്ടത് ഒൻപത് സസ്പെൻഷനുകലാണ്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

നടൻ സലിംകുമാറിൻ്റെ പൊതുദർശനം പറവൂർ ടൗൺഹാളിൽ തുടരുന്നു. രാവിലെ എട്ടുമണിയോടെ മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് കൊണ്ടുപോയി. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും. വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും ‎ ‎അന്തരിച്ച നടൻ സലിംകുമാറിനെ അവസാനമായി കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തി. പറവൂരിലെ ടൗൺഹാളിലെ പൊതുദർശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. സലിംകുമാറുമായി ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയക്കാരനായിരുന്നു സതീശൻ. ‎ ‎മലയാളത്തിന്റെ പ്രിയ നടന്‍ സലിം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിജെപിക്കെതിരെ ബിജെപി

ഡിജിറ്റൽ യുഗത്തിന്‍റെ സാധ്യതകൾ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ദില്ലിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. വൻ സാമ്പത്തിക ശേഷിയുള്ളവരും അധികാരക്കൊതിയന്മാരുമായ ചില ഉന്നതർ ജെൻ-സീ എന്ന ലേബൽ ഉപയോഗിച്ച് രാജ്യത്ത് അരാജകത്വം വിതയ്ക്കാൻ ആസൂത്രിത പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.