1974ലെ ഒരു മഴമൂടിയ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍, മര്‍ക്കാട താഴ്വരയിലെ കുന്നിന്‍ മുകളിലൊരു പഴയ വിക്ടോറിയന്‍ അസൈലത്തില്‍ എത്തുന്ന ഒരു അപരിചിതന്‍ എല്ലാം മാറ്റിമറിക്കുന്നു. മനോരോഗാശുപത്രിയായി ആരംഭിച്ച് സഭയുടെ ഉച്ചാടനകേന്ദ്രമായി മാറിയ ആ ഒറ്റപ്പെട്ട കെട്ടിടത്തിനുള്ളില്‍ വാര്‍ഡനും ഉച്ചാടകനായ ഫാദര്‍ ഡേവിസും, ട്രെയിനിയായ ജോസഫും വിശ്വാസത്തിന്റെയും സംശയത്തിന്റെയും അതിരു കളില്‍ നില്‍ക്കുന്ന ഒരു ഭീകരരാത്രി നേരിടുന്നു. മനുഷ്യനും പിശാചും തമ്മിലുള്ള പോരാട്ടം, ഒരു തെറ്റായ തീരുമാനത്തിന്റെ വില, നിരപരാധിയായ ഒരു ജീവന്റെ ബലി ഇരുട്ട് വെളിച്ചത്തെ ചോദ്യം ചെയ്യുന്ന ആ രാത്രിയില്‍, അസൈലം ഭീതിയും ആത്മീയ സംഘര്‍ഷവും മനുഷ്യന്റെ ദൗര്‍ബല്യങ്ങളും ചേര്‍ന്നൊരു ത്രസിപ്പിക്കുന്ന അനുഭവമായി മാറുന്നു. ‘അസൈലം’. വയനാടന്‍ തമ്പാന്‍. ഇന്‍സൈറ്റ് പബ്‌ളിക്ക്. വില 95 രൂപ.
അസൈലം
