3 31

ബജാജിന്റെ ജനപ്രിയ മോഡലായ പള്‍സര്‍ 220എഫിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 1.36 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പുതിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റും എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളുമാണ് ഈ ബൈക്കിന്റെ പ്രധാന സവിശേഷതകള്‍. ലോ ബീമും ഹൈ ബീമും ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന ഒരൊറ്റ പ്രൊജക്ടര്‍ യൂണിറ്റാണ് പുതിയ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിലുള്ളത്. പുതിയ പള്‍സര്‍ 220എഫിന്റെ പൊസിഷന്‍ ലൈറ്റുകളും ഇപ്പോള്‍ എല്‍ഇഡി യൂണിറ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിന്റെ മറ്റ് ഡിസൈനിലോ മെക്കാനിക്കല്‍ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നുമില്ല. 8,500 ആര്‍പിഎമ്മില്‍ 20.1 ബിഎച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 18.55 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 220 സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് പള്‍സര്‍ 220എഫിന് ഇപ്പോഴുമുള്ളത്. 5-സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *