Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയൻറെ വിമർശനത്തിൽ മറുപടിയുമായി ഷിബു ബേബി ജോൺ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വിമർശനത്തിന് മറുപടിയുമായി വനം മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ വനംമന്ത്രിയുടെ സമീപനം നിരുത്തവാദപരമെന്നായിരുന്നു പിണറായി വിജയന്റെ പരിഹാസം എന്നാൽ മുഖ്യമന്ത്രിയും മന്ത്രിയും മാത്രമേ മാറിയിട്ടുള്ളൂ ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു. അതേസമയം ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കും. സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്

ദില്ലി ഹൈക്കോടതി സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് നല്കി. ഓണ്‍ സ്ക്രീൻ മാർക്കിങ് സംവിധാനം ചോദ്യം ചെയ്ത് എൻ എസ് യു നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും. പ്ലസ്ടു പരീക്ഷയ്ക്ക് ഒരു മാസം മുൻപാണ് ദില്ലിയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒഎസ്എം പരിഷ്ക്കരണത്തിനുള്ള ട്രയൽ റൺ നടത്തിയത്. ഉത്തക്കടലാസുകൾ തയ്യാറാക്കി ഓൺ സ്ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണ്ണയം നടത്തുന്ന രീതി പരീക്ഷിച്ചു നോക്കിയെങ്കിലും തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങളാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നല്കാൻ  സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദേശം നൽകി. നാലര വർഷ കോഴ്സിന് അഞ്ച് വർഷ ഫീസ് തികച്ച് വാങ്ങുന്നതിലാണ് നടപടി. അധികമായി വാങ്ങിയ തുക തിരികെ നൽകാൻ നടപടി എടുക്കണം. കോളേജുകൾക്ക് ഇതിനുള്ള നിർദേശം നൽകണം. നാലരവർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. ഇത് മറികടന്ന് ഫീസ് വാങ്ങിയതിലെ പരാതിയിലാണ് നടപടി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 8 തിങ്കള്‍

  കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ഓര്‍ഡിനറി സര്‍വീസുകളില്‍ ജൂണ്‍ 15 മുതല്‍ നടപ്പാക്കും. 100 ദിവസത്തിനുശേഷം മറ്റു ബസുകളിലും നടപ്പാക്കുന്നതു പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്. ഓര്‍ഡിനറി ബസുകളില്‍ ഉണ്ടാകുന്ന 712 കോടി രൂപയുടെ വരുമാന നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഗതാഗത മന്ത്രി സ.ിപി. ജോണ്‍. ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് ഇറേനിയന്‍ നഗരങ്ങളില്‍ ഇസ്രയേലിന്റെ ആക്രമണം. ടെഹ്‌റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,905 രൂപയും പവന് 760 രൂപ താഴ്ന്ന് 1,11,240 രൂപയുമായി. 18 കാരറ്റിന്റെ വില ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,425 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,900 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,740 രൂപയുമാണ് വില. അതേസമയം, മാര്‍ച്ച് 2026-ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണ ശേഖരം റെക്കോഡ് അളവായ 880.52 ടണ്ണില്‍ എത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ […]

Posted inടെക്നോളജി

ചാറ്റ് ജിപിടിയില്‍ ലോക്ക്ഡൗണ്‍ മോഡ്

ചാറ്റ് ജിപിടി ഉപയോക്താക്കള്‍ക്ക് ലോക്ക്ഡൗണ്‍ മോഡ് അവതരിപ്പിച്ച് ഓപ്പണ്‍എഐ. പ്രോംപ്റ്റ് ഇന്‍ജക്ഷന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ രൂപകല്‍പ്പന ചെയ്ത പുതിയ സുരക്ഷാ ഫീച്ചറാണിത്. ഡേറ്റാ മോഷണം ഗണ്യമായി തടയുന്നു ഇത് പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഈ മോഡ് ഓണ്‍ ചെയ്യുന്നതോടെ ചാറ്റ് ജിപിടിക്ക് പുറംലോകവുമായി നടത്തുന്ന ഇടപെടലുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു. ലൈവ് വെബ് ബ്രൗസിങ് പരിമിതപ്പെടുത്തുന്നു. ഡീപ് റിസര്‍ച്ച്, ഏജന്റ് മോഡ് എന്നിവ പൂര്‍ണമായും ഓഫാക്കുന്നു. ഫയല്‍ ഡൗണ്‍ലോഡുകള്‍ […]

Posted inവിനോദം

‘അരൂപി’ ചിത്രത്തിലെ ആദ്യഗാനം എത്തി

അഭിലാഷ് വാരിയര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അരൂപി’. ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന് കെ എസ് ഹരിശങ്കര്‍ ആലപിച്ച ‘ഓര്‍മ്മ നിലാവ്…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വര്‍മ്മ, അഭിലാഷ് വാര്യര്‍, കിരണ്‍ […]

Posted inവിനോദം

ആഗോള കളക്ഷനില്‍ 236 കോടി പിന്നിട്ട് ‘പെദ്ധി’

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിച്ച പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ ബോക്‌സ് ഓഫീസില്‍ പുത്തന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിനം പിന്നിടുമ്പോള്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 236 കോടി 70 ലക്ഷം രൂപയാണ്. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. നാലു ദിവസം നീളുന്ന ആദ്യ വീക്കെന്‍ഡ് പിന്നിടുന്നതോടെ ചിത്രം മൂന്നൂറു കോടിയിലേക്ക് അടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ 2 […]

Posted inഓട്ടോമോട്ടീവ്

അള്‍ട്രാവയലറ്റിന്റെ ‘കില്‍ ദി ബില്‍ പ്രോഗ്രാം’

ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ അള്‍ട്രാവയലറ്റ് ഉപഭോക്താക്കള്‍ക്കായി ‘കില്‍ ദി ബില്‍ പ്രോഗ്രാം’ ആരംഭിച്ചു. ഇതില്‍, അള്‍ട്രാവയലറ്റ് എഫ്77 ഉം അള്‍ട്രാവയലറ്റ് എക്‌സ്47 ഉം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി 30,000 രൂപ വരെ ക്യാഷ്ബാക്ക് നല്‍കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പെട്രോള്‍ ബൈക്കില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനം എത്ര തവണ ഓടിച്ചുവെന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രോഗ്രാമിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ക്യാഷ്ബാക്ക്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു പെട്രോള്‍ ബൈക്കില്‍ 60,000 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍, അള്‍ട്രാവയലറ്റ് എഫ്77 അല്ലെങ്കില്‍ […]

Posted inപുസ്തകങ്ങൾ

ഓര്‍മ്മകളുടെ താഴ്വരയില്‍

ഈ കൃതി ഒരു യുവ ഉദ്യോഗസ്ഥയുടെ സ്മരണകള്‍ മാത്രമല്ല. വിശദാംശങ്ങളില്‍ അഭിരമിക്കുമ്പോഴും ഹിമയുടെ ലക്ഷ്യബോധവും ഉദ്ദേശ്യശുദ്ധിയും ഓരോ താളിലൂടെയും നമ്മള്‍ തിരിച്ചറിയുന്നു. ജീവിതത്തില്‍ അഭ്യുദയം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഈ കൃതി പ്രചോദനപ്രദമാണെന്ന കാര്യത്തില്‍ സന്ദേഹമില്ല. ‘പരിവര്‍ത്തനം, പ്രതീക്ഷ, വിനയം, സ്‌നേഹം’ എന്നിവ അടങ്ങിയ ജീവിതത്തെക്കുറിച്ചുള്ളവയാണ് ഈ പുസ്തകം. നീതിബോധവും മനുഷ്യസ്‌നേഹവും വിജയരഥത്തിന്റെ ഇരുചക്രങ്ങളാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന രചന. ‘ഓര്‍മ്മകളുടെ താഴ്വരയില്‍’. ഹിമ കെ. ഐഎഎസ്. ഗ്രീന്‍ബുക്‌സ്. വില 417 രൂപ.