പുതിയ എസ്ആര്‍ 175 ട്രിബ്യൂട്ട് എഡിഷനും എസ്ആര്‍ 125 ട്രിബ്യൂട്ട് എഡിഷനും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് അപ്രീലിയ. പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡാണ് അപ്രീലിയ. മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷനില്‍ മിലിറ്ററി ലുക്കിലാണ് ഈ രണ്ടു സ്‌കൂട്ടറുകളും വിപണിയില്‍ ലഭ്യമാക്കിയത്. 175 സിസി എന്‍ജിനാണ് അപ്രീലിയ എസ്ആര്‍ 175 മോഡലിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ പരമാവധി 9.78 ബിഎച്പി പവറും 14.14 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എസ്ആര്‍ 125 പതിപ്പില്‍ 124.45 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക്, 3-വാല്‍വ് എസ്ഓഎച്ച്‌സി എന്‍ജിനാണ്. പരമാവധി 7.8 ബിഎച്പി പവറും 10.4 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍. 1.21 ലക്ഷം രൂപ മുതലാണ് പുതിയ അപ്രീലിയ എസ്ആര്‍ 175 ട്രിബ്യൂട്ട് എഡിഷന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ചെറിയ അപ്രീലിയ എസ്ആര്‍ 125 ട്രിബ്യൂട്ട് എഡിഷന്‍ പതിപ്പ് സ്വന്തമാക്കാന്‍ 1.11 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വിലയായി നല്‍കേണ്ടത്.
മാറ്റ് ഗ്രീന്‍ മിലിറ്ററി ലുക്കില്‍ സ്കൂട്ടറുകളുമായി അപ്രീലിയ
